ന്യൂഡൽഹിയിലെ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ 2024-25 വർഷത്തെ വിവിധ ഡിഗ്രി, പി.ജി, പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന വിജ്ഞാപനം www.spa.ac.inൽ പ്രസിദ്ധപ്പെടുത്തി.
പിഎച്ച്.ഡി (ഫുൾടൈം, പാർട്ട്ടൈം) വർഷത്തിൽ രണ്ടുതവണ പ്രവേശനം നൽകും. ഗവേഷണ വിഷയങ്ങൾ, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷഫോറം, സെലക്ഷൻ നടപടികൾ മുതലായ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.
മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ: എം.ആർക്-(ആർക്കിടെക്ചറൽ കൺസർവേഷൻ/അർബൻ ഡിസൈൻ/ലാൻഡ്സ്കേപ് ആർക്കിടെക്ചർ); മാസ്റ്റർ ഓഫ് ബിൽഡിങ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ്; മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡെസ്)-ഇൻഡസ്ട്രിയൽ ഡിസൈൻ; മാസ്റ്റർ ഓഫ് പ്ലാനിങ് (എംപ്ലാൻ)-എൻവയോൺമെന്റൽ പ്ലാനിങ്/ഹൗസിങ്/റീജിയനൽ പ്ലാനിങ്/ട്രാൻസ്പോർട്ട് പ്ലാനിങ്/അർബൻ പ്ലാനിങ്.
യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ഫീസ് 2500 രൂപ. പി.ജി പ്രോഗ്രാമുകൾക്ക് ഓൺലൈനായി മാർച്ച് 27 വരെ അപേക്ഷിക്കാം. ഗേറ്റ്/സീഡ് യോഗ്യതയുള്ളവർക്ക് പി.ജി സ്കോളർഷിപ് അനുവദിക്കും.
ബാച്ലർ ഓഫ് ആർക്കിടെക്ചർ (ബി.ആർക്), ബാച്ലർ ഓഫ് പ്ലാനിങ് (ബി. പ്ലാൻ) കോഴ്സ് പ്രവേശനം ‘ജെ.ഇ.ഇ മെയിൻ 2024’ റാങ്ക് അടിസ്ഥാനത്തിലാണ്.
പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. അന്വേഷണങ്ങൾക്ക് admission@spa.ac.in എന്ന ഇ-മെയിലിലും 8527738564 (രാവിലെ 10 മുതൽ അഞ്ചുമണി വരെ) എന്ന ഹെൽപ് ലൈൻ നമ്പരിലും ബന്ധപ്പെടാം.
Read more :
- അഭിമന്യു വധക്കേസിൽ നഷ്ടപ്പെട്ട രേഖകൾ പുനഃസൃഷ്ടിക്കും
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- ഗവർണർ പുറത്താക്കിയ വി.സിമാർ ഹൈകോടതിയിലേക്ക്; പദവിയിൽ തുടരാൻ അനുകൂല വിധി നിർബന്ധം
- പത്മജ വേണുഗോപാലിനെ ബി.ജെ.പിയിൽ എത്തിക്കാൻ ചരടുവലിച്ചത് ലോക്നാഥ് ബെഹ്റയെന്ന് കെ. മുരളീധരൻ
- സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു; 20 സീറ്റിലും യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികളായി; എൻ.ഡി.എയുടെ എട്ട് സീറ്റുകളിൽ പ്രഖ്യാപനം ബാക്കി
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ