കുമളി:വണ്ടിപ്പെരിയാറിലെ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തിനിടെയുണ്ടായ വാക്കുതർക്കത്തിൽ കുത്തേറ്റ യുവാവ് മരിച്ചു.കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) വാണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ വണ്ടിപ്പെരിയാര്‍ മഞ്ജുമല പഴയകാട് സ്വദേശിയായ രാജ (മാക്സ്) യെ പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രിയിൽ എത്തിയതായിരുന്നു ജിത്തു ഇവിടെ വെച്ച് രാജയുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു.തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും അനുനയിപ്പിച്ച് വിട്ടെങ്കിലും ഇരുവരും തമ്മില്‍ കുറച്ച് സമയത്തിനു ശേഷം വീണ്ടും വാക്കുതര്‍ക്കമുണ്ടാവുകയും രാജ, കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജിത്തുവിനെ കുത്തുകയുമായിരുന്നു.
Read more ….
- കെഎസ്ആർടിസി ബസിടിച്ച് കോളജ് വിദ്യാർഥികളുടെ മരണം:ഡ്രൈവറെ പിരിച്ചുവിട്ടു:കൊലക്കുറ്റം ചുമത്തണമെന്ന് കുടുംബം
- ഇടുക്കിയിൽ സർപ്രൈസ് സ്ഥാനാർത്ഥിയെ ഇറക്കാൻ ബിഡിജെഎസ്:തുഷാർ കോട്ടയത്ത്
- വീണ്ടും റെക്കോര്‍ഡ് തിരുത്തി സ്വര്‍ണവില കുതിക്കുന്നു; പവന് 48,600 രൂപ; 50,000 കടക്കുന്നതിന് അധികം സമയം വേണ്ടി വരില്ല
- മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം 12ന്:ലോക്സഭാ തിരഞ്ഞെടുപ്പിൽ 3400 കേന്ദ്രസേനയെ വിന്യസിക്കും
- ബംഗളൂരു കഫേ സ്ഫോടനം: നാലുപേരെ കസ്റ്റഡിയിലെടുത്തു
നാട്ടുകാര്‍ ഉടന്‍ തന്നെ ജിത്തുവിനെ വണ്ടിപ്പെരിയാര്‍ ആശുപത്രിയിലും തുടര്‍ന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരിച്ച ജിത്തു ഓട്ടോറിക്ഷ ഡ്രൈവറും മേളം വാദ്യത്തിനു പോകുന്ന ആളുമാണ്.
പ്രതിയായ രാജയും പശുമല ജങ്ഷനില്ഓട്ടോ ഡ്രൈവറാണ്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനില്‍ക്കും