തിരുവനന്തപുരം: മാര്‍ച്ച് 08 അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്തരായ വനിതകളെ ആദരിക്കുതിനും തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണ്‍ & കറക്ഷണല്‍ ഹോമിലെ അന്തേവാസികള്‍ക്ക് പ്രചോദനം നല്കുന്ന തരത്തില്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുതിനുമായി അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ഒരു കൂട്ടായ്മ 2024 മാര്‍ച്ച് 08 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് സെന്‍ട്രല്‍ ജയില്‍ ആഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിച്ചു.
തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണ്‍ & കറക്ഷണല്‍ ഹോം മെഡിക്കല്‍ ഓഫീസര്‍ ഡോ. സജ്ന.ജി.എല്‍. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഹു. തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ഗായത്രി ബാബു ഉദ്ഘാടനം നിര്വ്വഹിക്കുകുകയും പ്രസ്തുത കൂട്ടായ്മയില്‍ ജ്യോതിര്‍ഗമയ ഫൗണ്ടേഷന് സ്ഥാപക കുമാരി ടിഫാനി ബ്രാര്‍, ഗായികയും ചിത്രകാരിയുമായ കുമാരി കണ്മണി, എഴുത്തുകാരി കുമാരി നേഹ ഡി. തമ്പാന്, ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ ശ്രീമതി റോഷ്നി ജി.എസ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്ത് തങ്ങളുടെ ജീവിതാനുഭവങ്ങള്‍ അന്തേവാസികളുമായി പങ്കുവെക്കുകയും ചെയ്തു.
തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണ്‍ ഐ.സി.റ്റി.സി. കൗസിലര്‍ കുമാരി ഗ്രീഷ്മ ആര്.ബി സ്വാഗതം ആശംസിച്ച ചടങ്ങില്‍ വെച്ച് ഗായത്രി ബാബു, കുമാരി ടിഫാനി ബ്രാര്‍, കുമാരി കണ്മണി, കുമാരി നേഹ ഡി. തമ്പാന്, റോഷ്നി ജി.എസ് എന്നിവരെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സജ്ന.ജി.എല്‍ പൊന്നാട അണിയിച്ചും, സൂപ്രണ്ട് . ഡി. സത്യരാജ് അവര്‍കള്‍ ഉപഹാരം നല്‍കിയും ആദരിച്ചു.
ജോയിന്റ് സൂപ്രണ്ട് അഖില്‍ എസ് നായര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഉണ്ണികൃഷ്ണന് വി. എസ്, വെല്‍ഫെയര്‍ ഓഫീസര്‍ സുമന്ത് വി.എസ്, അസിസ്റ്റന്റ് സൂപ്രണ്ടുമാരായ കിച്ചു, രാജീവ് എന്നിവരുടെ സാന്നിദ്ധ്യം പ്രസ്തുത ചടങ്ങിലുണ്ടായിരുന്നു. തുടര്‍ന്ന് ചടങ്ങിന് ഐ.സി.റ്റി.സി. ലാബ് ടെക്നീഷ്യ കുമാരി അഞ്ജലി എം.ജെ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. വൈകിട്ട് 3 മണിക്ക് തിരുവനന്തപുരം സ്വരമാലിക സംഗീത സൗഹൃദ സംഘം അവതരിപ്പിച്ച ഗാനമേളയോട് കൂടി ചടങ്ങ് അവസാനിച്ചു.