ലോക് സഭ തിരഞ്ഞെടുപ്പാണ് ഇനി നടക്കാൻ പോകുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളും സ്ഥാനാർഥി പ്രഖ്യാപനവും ഒക്കെ ചൂടുപിടിച്ച് നടക്കുമ്പോൾ തൃശൂരിലെ ലോക്സഭാംഗം ടി.എൻ.പ്രതാപൻ എം. പി യുമായി ബന്ധപ്പെട്ട ചില ഫണ്ട് വിനിയോഗ ചർച്ചകളും നടക്കുന്നുണ്ട്. ടി.എന്‍ പ്രതാപന്റെ ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ മാത്രമാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ചെലവഴിച്ചതെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
എന്താണ് ഇതിനു പിന്നിലെ വാസ്തവമെന്ന അന്വേഷിക്കാം…
ടിഎന്‍. പ്രതാപന് എംപിയുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച ഔദ്യോഗിക രേഖകൾ പരിശോധിക്കുമ്പോൾ മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ വെബ്സൈറ്റില്‍ ഇതുസംബന്ധിച്ച വിശദാശങ്ങള്‍ നല്കിയിട്ടുള്ളതായി കാണാൻ സാധിക്കും. അവിടെ കൊടുത്തിരിക്കുന്ന രേഖ അനുസരിച്ച് രണ്ട് പേര്‍ക്ക് ഒഴികെ മറ്റെല്ലാ എംപിമാര്‍ക്കും 17 കോടി രൂപയാണ് ഫണ്ടില്‍ നിന്ന് അനുവദിച്ചിട്ടുള്ളത് എന്ന് വ്യക്തമാകും. ഇതില്‍ ടി.എൻ.പ്രതാപൻ എം. പിക്ക് ഏഴ് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളത് പലിശസഹിതം 10.08 കോടി രൂപയാണ്. ഇത് ചെലവഴിക്കാത്ത തുകയാണ്.
ലോക്കല്‍ ഏരിയ ഡെവലപ്മെന്റ് ഡിവിഷന് സ്കീം (MPLADS – Member of Parliament Local Area Development Scheme ) ഫണ്ടില്‍ നിന്ന് 29.67 കോടി രൂപയാണ് ടിഎന്‍ പ്രതാപന് ആവശ്യപ്പെട്ടത്. ഇതിലാണ് 18.62 കോടി രൂപ അനുവദിച്ചത്. എന്നാല്‍ അദ്ദേഹം ചെലവഴിച്ചത് 8.05 കോടി രൂപയാണ്.
എന്നുപറയുമ്പോൾ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 113.01 ശതമാനം തുക ടിഎന്‍ പ്രതാപന് ചിലവാക്കിയിട്ടുണ്ട്. എംപി ഫണ്ട് വിനിയോഗത്തില്‍ നാലാം സ്ഥാനമാണ് ടിഎന്‍ പ്രതാപന് എം. പി ക്കുള്ളത്.
കൂടാതെ പ്രചരിക്കുന്ന ചിത്രത്തിൽ കണക്കുകൾ ഉൾപ്പെടുന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്നത് MPLADS ഫണ്ടില്‍ നിന്ന് മാത്രമുള്ള തുകയാണ്. മറ്റ് പദ്ധതികളും ചേര്‍ത്താണ് മൊത്തം ചെലവഴിച്ച തുക കണക്കാക്കുന്നത് എന്നും എംപിയുടെ ഓഫീസ് വ്യക്തമാക്കിയാതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ഇതിൽ നിന്നും തൃശൂരിലെ ലോക്സഭാംഗം ടി.എൻ.പ്രതാപൻ എം. പി ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ മാത്രമാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ചെലവഴിച്ചതെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം