കൊല്ലം പരവൂർ കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണത്തിൽ നീതി തേടി കുടുംബം. മേലുദ്യോഗസ്ഥന്റെയും സഹപ്രവർത്തകരുടെയും പീഡനങ്ങൾ സഹിക്കാൻ കഴിയാതെയാണ് അനീഷ്യ ആത്മഹത്യാ ചെയ്തത്. ജനുവരി 21ന് ആണ് അനീഷ്യയെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ജോലിസ്ഥലലാത്ത നേരിടേണ്ടിവന്ന മാനസിക പീഡനങ്ങളെ പറ്റി വ്യക്തമാക്കുന്ന അനീഷ്യയുടെ ശബ്ദരേഖ പുറത്ത് വന്നിരുന്നു. അനീഷ്യ സുഹൃത്തുക്കൾക്ക് അയച്ച വാട്സ് ആപ്പ് സന്ദേശമാണ് പുറത്തായത്.
‘അനീഷ്യക്ക് മരണാനന്തരമെങ്കിലും നീതിലഭിക്കണം’ എന്ന ക്യാമ്പയിൻ ഉയർത്തി വനിതാ ദിനമായ മാർച്ച് 8ന് സെക്രട്ടറിയേറ്റിനു മുന്നിൽ സ്ത്രീ സംഘടനകളുടെ നേതൃത്വത്തിൽ രാപ്പകൽ നിരാഹാര സമരം ആരംഭിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം