തിരുവനന്തപുരം: നാഗ്പൂരിൽ നടന്ന ഒൻപതാമത് ദേശീയ മിനി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ട് സ്വർണവും മൂന്ന് വെങ്കലവും. മെൻസ് സിംഗിൾ സ് നോക്ക് ഔട്ട് വിഭാഗത്തിൽ തിരുവനന്തപുരം സ്വദേശി ഷജീർ എം ഉം വനിതാ സിംഗിൾസ് നോക്ക് ഔട്ട് വിഭാഗം, വനിതാവിഭാഗം സ്ട്രോക്ക് എന്നിവയിൽ തിരുവനന്തപുരം സ്വദേശി അനഘ യഥാക്രമം സ്വർണവും വെങ്കലവും കരസ്ഥമാക്കി.
വനിതകളുടെ വനിതകളുടെ ഡബിൾസ് നോക്ക് ഔട്ട് വിഭാഗത്തിൽ കേരളത്തിന്റെ കൃഷ്ണ, അനഘ എന്നിവർക്കാണ് വെങ്കലം. കേരളത്തിന് വേണ്ടി പത്തൊൻപത് അംഗ സംഘമാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.