തിരുവനന്തപുരം : അദാനി ഫൗണ്ടേഷൻറ പ്രത്യേക പദ്ധതിയായ അദാനി സ്കിൽ ഡെവലപ്‌മെൻററ് സെൻററർ (എഎസ്‌ഡിസി) തുറമുഖ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്തർദേശീയ തലത്തില്‍ ജോലി സാധ്യതകളുള്ള പരിശീലന പരിപാടികൾ ആരംഭിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി എഎസ്‌ഡിസി സ്ത്രീകൾക്കായി നൈപുണ്യ വികസന കോഴ്സുകളുടെ ഒരു ശ്രേണിയും അവതരിപ്പിച്ചു.
മാർച്ച് 6 ബുധനാഴ്ച വിഴിഞ്ഞത്താണ് ലോഞ്ച് ഇവൻറ് നടന്നത്. ഇൻറേണൽ ട്രാൻസ്ഫർ വെഹിക്കിൾ (ഐടിവി) ഓപ്പറേഷൻ, ലാഷർ പരിശീലനം എന്നിവയുൾപ്പെടെ തുറമുഖ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കോഴ്‌സുകൾ തുറമുഖങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനും കാര്യക്ഷമവും സുരക്ഷിതവുമായ തുറമുഖ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈദഗ്ധ്യം ട്രെയിനികൾ നേടിയെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
കോവളം എം.എൽ.എ എം.വിൻസെൻറ്, അദാനി വിഴിഞ്ഞം തുറമുഖ സി.ഇ.ഒ പ്രദീപ് ജയരാമൻ, അദാനി ഫൗണ്ടേഷൻറയും എ.എസ്.ഡി.സിയുടെയും എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീ വസന്ത് ഗധവി, ഡോ. അനിൽ ബാലകൃഷ്ണൻ (സിഎസ്ആർ മേധാവി) എന്നിവരുടെ സാന്നിധ്യത്തിൽ കോഴ്‌സുകളുടെ ഉദ്ഘാടനം നടന്നു.
തുറമുഖ പ്രവർത്തനങ്ങളിൽ നിർണായകമായ മേഖലകളിൽ പരിശീലനവും പരിജ്ഞാനവും നൽകുന്നതിലൂടെ, വ്യവസായ ആവശ്യകതകളും തൊഴിലില്ലയ്മയും തമ്മിലുള്ള വിടവ് നികത്താൻ എഎസ്‌ഡിസി ശ്രമിക്കുന്നു. തുറമുഖവുമായി ബന്ധപ്പെട്ട പുതിയ കോഴ്‌സുകൾ ആരംഭിച്ചതിന് കോവളം എം.എൽ.എ എം.വിൻസെൻററ് എഎസ്‌ഡിസി ടീമിനെ അഭിനന്ദിച്ചു. “വിഴിഞ്ഞം പോലുള്ള തുറമുഖങ്ങൾ അതിവേഗം പുരോഗമിക്കുന്നതിലും വിപുലീകരിക്കുന്നതിലും നിർണ്ണായകമായ വൈദഗ്ധ്യമുള്ള തൊഴിലാളികളെ പ്രാപ്തരാക്കുന്നതില്‍ എഎസ്‌ഡിസി യുടെ പങ്ക് നിര്‍ണായകമാകും”, അദാനി വിഴിഞ്ഞം തുറമുഖം സിഇഒ പ്രദീപ് ജയരാമൻ പറഞ്ഞു.
കൂടാതെ, അന്താരാഷ്‌ട്ര വനിതാ ദിനം അനുസ്മരിക്കുന്നതിനായി നൂറിലധികം വനിതാ ഉദ്യോഗാർത്ഥികളെ അവരുടെ കഴിവുകൾ വർധിപ്പിച്ച് ഉപജീവനത്തിനായി തയ്യാറാക്കി അവസരങ്ങൾ തേടാന്‍ പ്രാപ്തരാക്കുന്നതിനായി കേന്ദ്രം സ്വാഗതം ചെയ്തു. ജനറൽ ഡ്യൂട്ടി അസിസ്റ്റൻററ് (നഴ്‌സിംഗ് അസിസ്റ്റൻററ്), എഐ ടൂള്‍ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സ്റ്റിച്ചിംഗ്, ബ്യൂട്ടി തെറാപ്പിസ്റ്റ് തുടങ്ങിയ വൈവിധ്യമാർന്ന കോഴ്‌സുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. ഈ പരിശീലനങ്ങളിലൂടെ, അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും സമൂഹത്തിന് അർത്ഥപൂർണമായി സംഭാവന ചെയ്യുന്നതിനും സ്ത്രീകളെ സജ്ജരാക്കുകയാണ് അദാനി നൈപുണ്യ വികസന കേന്ദ്രം ലക്ഷ്യമിടുന്നത്.
സ്പെഷ്യലൈസ്ഡ് കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നതിലൂടെയും പഠനത്തിന് സഹായകമായ അന്തരീക്ഷം വളർത്തിയെടുക്കുന്നതിലൂടെയും അദാനി ഫൗണ്ടേഷൻ സ്ത്രീകൾക്കും യുവാക്കൾക്കും പ്രതീക്ഷയുടെയും ശാക്തീകരണത്തിന്റെയും പ്രതീകമായി തുടരുന്നു.
“ഈ രാജ്യത്തെ യുവജനങ്ങൾക്കും വനിതകൾക്കും അവർ തിരഞ്ഞെടുത്ത മേഖലകളിൽ അഭിവൃദ്ധി പ്രാപിക്കാൻ ആവശ്യമായ സഹായങ്ങള്‍ നൽകാൻ ഫൗണ്ടേഷൻ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി നൈപുണ്യ വികസനം ഏറ്റവും പ്രധാനപ്പെട്ടതും ഫലപ്രദവുമായ വഴിയായി ഞങ്ങൾ കാണുന്നു”, അദാനി ഫൗണ്ടേഷൻററെയും അദാനി സ്കിൽ ഡെവലപ്‌മെൻററ് സെൻററിൻററെയും എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീ വസന്ത് ഗധാവി പറഞ്ഞു.
പരിശീലനാർത്ഥികളെ തൊഴിൽ അല്ലെങ്കിൽ സംരംഭകത്വ അവസരങ്ങൾക്കായി തയ്യാറാക്കുന്നതിലൂടെ ഈ മേഖലയിലെ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് എഎസ്‌ഡിസി സഹായിക്കുന്നു.ഇന്ത്യയിലുടനീളമുള്ള വ്യക്തികളെയും കൂട്ടായ്മകളെയും ശാക്തീകരിക്കുന്നതിനായി അദാനി സ്കിൽ ഡെവലപ്‌മെൻററ് സെൻററർ ഉയർന്ന നിലവാരമുള്ള തൊഴിൽ പരിശീലനവും നൈപുണ്യ വികസന പരിപാടികളും നൽകുന്നു. അത്യാധുനിക സൗകര്യങ്ങളും വ്യവസായവുമായി യോജിപ്പിച്ച പാഠ്യപദ്ധതിയും ഉപയോഗിച്ച് വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ് നികത്താനും ഉദ്യോഗാര്‍ത്ഥികളെ അവരുടെ മുഴുവൻ കഴിവുകള്‍ പുറത്തെടുത്ത് പ്രാപ്തരാക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു.
ഇപ്പോൾ, എഎസ്‌ഡിസി 1.40 ലക്ഷത്തിലധികം യുവാക്കളെ പരിശീലിപ്പിച്ചിട്ടുണ്ട്. കേന്ദ്രം 2016 മുതൽ പരിശീലിപ്പിച്ച 68% ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിച്ചു എന്നത് മികച്ച റെക്കോർഡാണ്. ഓൺലൈൻ പോർട്ടലിലൂടെയും പരിശീലനത്തിലൂടെയും എഎസ്‌ഡിസി രാജ്യത്തുടനീളമുള്ള 70ലധികം വിവിധ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നു.