കൊച്ചി: സ്കില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സംരംഭത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്നും 25 യുവതികള്‍ ജര്‍മ്മനിയിലേക്ക് പറക്കാനൊരുങ്ങുന്നു. എന്‍.എസ്.ഡി.സിയുമായി സഹകരിച്ച് കേരളത്തില്‍ നിന്നുള്ള വനിത ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി നടപ്പിലാക്കിയ പരിശീലനത്തിലൂടെയാണ് ഇവര്‍ ജര്‍മ്മനിയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നത്.
ആഗോളതലത്തില്‍ തൊഴില്‍ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പരിശീലന പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്.പദ്ധതിയിലൂടെ ആരോഗ്യപ്രവര്‍ത്തകരെ ജര്‍മ്മന്‍ ഭാഷയില്‍ പ്രാവീണ്യം നേടാന്‍ സഹായിക്കുകയും ജര്‍മ്മന്‍ സംസാരിക്കുന്ന രോഗികളുമായും സഹപ്രവര്‍ത്തകരുമായും ഫലപ്രദമായി ആശയവിനിമയം നടത്താന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യും.
Read more ….
- ഒന്നൂടെ ഗംഭീരമായി, ജനമല്ലേ തീരുമാനിക്കുത്; തൃശ്ശൂരിൽ കെ. മുരളീധരൻ സ്ഥാനാർഥിയാകുന്നുവെന്ന വാർത്തയോട് പ്രതികരിച്ച് സുരേഷ് ഗോപി
- ബി.ജെ.പി. നേതാവ് ഡി. അശ്വനി ദേവ് അന്തരിച്ചു
- കോട്ടയം കുറവിലങ്ങാട് കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ച് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്
- വിവാഹത്തിനു മണിക്കൂറുകൾ മുൻപ് ജിം ഉടമ കുത്തേറ്റു മരിച്ചു; പിതാവ് അറസ്റ്റിൽ
- കോൺഗ്രസ് സംഘർഷപൂരിതമാണ്, ഇന്നലെ ഒരാൾ ചാടി. ഇന്നും ഒരാൾ ചാടാനുള്ള സാധ്യതയുണ്ട്. കാത്തിരിക്കൂ: ഇ.പി.ജയരാജൻ
ജര്‍മ്മനിയില്‍ നിന്നുള്ള പ്രൊഫഷണല്‍ പരിശീലകരാണ് ബി1 ലെവല്‍ ജര്‍മ്മന്‍ ഭാഷാ പരിശീലനം നല്‍കുന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര ഇലക്ട്രോണിക്സ് & ഐ.ടി., നൈപുണ്യ വികസനം, സംരംഭകത്വം, ജലശക്തി മന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖര്‍ കേരളത്തില്‍ നിന്നുള്ള ഏകദേശം 25 യുവതികള്‍ക്ക് ഓഫര്‍ ലെറ്ററുകള്‍ വിതരണം ചെയ്തു. ജര്‍മനിയില്‍ പ്രതിമാസംരണ്ട് ലക്ഷം രൂപയോളം ശമ്പളവും, സൗജന്യ ബി2 പരിശീലനവും വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്രോഗ്രാം.