പദ്‌മജ വേണുഗോപാൽ ദില്ലിയിലെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു

ദില്ലിയിലെ ബിജെപി ആസ്ഥാനത്തെത്തി പദ്‌മജ വേണുഗോപാൽ അംഗത്വം സ്വീകരിച്ചു.ഇന്നലെ ഡൽഹിയിലെത്തി പ്രകാശ് ജാവദേക്കറിൽ നിന്നാണ് പത്മജ ബിജെപി അം​ഗത്വം സ്വീകരിച്ചത്. കോൺഗ്രസിൽ കഴിഞ്ഞ കുറേ വർഷങ്ങളായി സന്തുഷ്ടയല്ലെന്നും നിരവധി തവണ പരാതി നൽകിയിട്ടുണ്ടെന്നും പത്മജ പറഞ്ഞു.

രാഷ്ട്രീയം പോലും അവസാനിപ്പിച്ചാലോ എന്ന് വരെ ആലോചിച്ചിരുന്നുവെന്നും പറഞ്ഞു.കോൺഗ്രസ്‌ ദേശീയ നേതൃത്വം തന്റെ പരാതിയിൽ ഒരു നടപടിയും സ്വീകരിച്ചില്ല. തന്റെ പിതാവും കോൺഗ്രസ്സിനോട് അസംതൃപ്തൻ ആയിരുന്നു.

കോൺഗ്രസ്‌ പാർട്ടിയിൽ ശക്തമായ നേതൃത്വം ഇല്ല. മോദി ശക്തനായ നേതാവാണ്. തന്റെ പരാതികൾക്ക് നേതൃത്വത്തിൽ നിന്നും പ്രതികരണം ലഭിച്ചില്ല. തന്നെ ദ്രോഹിച്ചവരുടെ പേരുകൾ ഒരിക്കൽ താൻ വെളിപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.

Read more ….

 

Latest News