ബി.ജെ.പി. നേതാവ് ഡി. അശ്വനി ദേവ് അന്തരിച്ചു

കായംകുളം:  കായംകുളം നഗരസഭ മുന്‍ കൗണ്‍സിലറും ബി.ജെ.പി നേതാവുമായ ഡി.അശ്വനി ദേവ് (56) അന്തരിച്ചു. 1983 ല്‍ വിദ്യാര്‍ഥി മോര്‍ച്ചയിലൂടെയാണ് ഇദ്ദേഹം പൊതുരംഗത്തെത്തുന്നത്.

യുവമോര്‍ച്ചയുടെ ആദ്യകാല ജില്ല ജനറല്‍ സെക്രട്ടറി, എ.ബി.വി.പി. സംസ്ഥാന ജോയിന്റ് സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

കായംകുളം ശ്രീരാമകൃഷ്ണാശ്രമം മുന്‍ സെക്രട്ടറി കൂടിയായിരുന്ന ഇദ്ദേഹം വാരണപ്പള്ളില്‍ കുടുംബാഗമാണ്. അവിവാഹിതനാണ്.

ഒന്നര വര്‍ഷം മുന്‍പ് കായംകുളത്ത് വെച്ചുണ്ടായ അപകടത്തില്‍ അശ്വിനിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ചികിത്സയിലായിരുന്നു.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ