കട്ടപ്പന (ഇടുക്കി): മോഷണക്കേസുകളില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ നടത്തിയ കൊലപാതകത്തെക്കുറിച്ച് വിവരം ലഭിച്ചതായി സൂചന.
പ്രതികളില്‍ ഒരാളുടെ കാഞ്ചിയാര്‍ ഭാഗത്തുള്ള വീട്ടില്‍ ഒരാളെ കൊന്നു കുഴിച്ചുമൂടിയതായി ഇവര്‍ സമ്മതിച്ചെന്നാണ് പ്രാഥമിക വിവരം. പോലീസ് ഈ വീട്ടില്‍ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കാവല്‍ ഏര്‍പ്പെടുത്തിയത് എന്തിനെന്നും വെളിപ്പെടുത്തിയിട്ടില്ല.
നഗരത്തില്‍ അടുത്തിടെ ഒട്ടേറെ മോഷണങ്ങള്‍ നടന്നിരുന്നു. ഇതില്‍ പലതിലും ഇവരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റുചെയ്തത്.