മൂന്നാർ∙ ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന. ബിജെപി നേതാക്കൾ രാജേന്ദ്രന്റെ വീട്ടിലെത്തി ചർച്ച നടത്തിയതായും പി.കെ.കൃഷ്ണദാസ് ഫോണിൽ സംസാരിച്ചതായുമാണു വിവരം. എന്നാൽ ബിജെപിയിലേക്കെന്ന പ്രചാരണം തെറ്റാണെന്നും നിലവിൽ അത്തരം കാര്യങ്ങളിൽ തീരുമാനം എടുത്തിട്ടില്ലെന്നും എസ്.രാജേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എ.രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് എസ്.രാജേന്ദ്രനെ സിപിഎമ്മിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. 2023 ജനുവരിയിൽ സസ്പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും അംഗത്വം പുതുക്കാൻ രാജേന്ദ്രൻ തയാറായില്ല.