തൃശൂർ∙ ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിനു പിന്നാലെ പത്മജ വേണുഗോപാലിന് ‘പണികൊടുത്ത്’ ഫെയ്സ്ബുക്ക് അഡ്മിൻ. പത്മജയെ പരിഹസിച്ച് അവരുടെ പേജിൽ തന്നെ പോസ്റ്റ് വന്നു. ‘ഇ.ഡി വന്നാൽ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാൻ കഴിയില്ല. ബിജെപിയിൽ ചേരുകയെ ഒരു നിവൃത്തി കണ്ടുള്ളൂ. അത്രയേ ഞാനും ചെയ്തുള്ളൂ’ എന്നായിരുന്നു പോസ്റ്റ് വന്നു.
പത്മജയുടെ നിർദേശപ്രകാരം നിമിഷങ്ങൾക്കുള്ളിൽ പോസ്റ്റ് പിൻവലിച്ചെങ്കിലും സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു. പോസ്റ്റിനു കീഴിൽ അനേകം കമന്റുകളും നിറഞ്ഞു. സ്വന്തം അഡ്മിനെപ്പോലും കൂടെ നിർത്താൻ പത്മജയ്ക്കു കഴിഞ്ഞില്ലെന്ന് കോൺഗ്രസ് പരിഹസിച്ചു.
Read more ….
- രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച് കേന്ദ്രസർക്കാർ;ഗാർഹിക സിലിണ്ടറിന് 100 രൂപയാണ് കുറച്ചത്
- എല്ലാ വിമർശനങ്ങളും കുറ്റകൃത്യമാണെന്ന് വിചാരിക്കുകയാണെങ്കിൽ ജനാധിപത്യം നിലനിൽക്കില്ല; സുപ്രീം കോടതി
- അജ്ഞാത സ്രോതസ്സുകളിൽനിന്ന് ദേശീയ പാർട്ടികൾക്ക് ലഭിച്ച വരുമാനത്തിന്റെ 82 ശതമാനവും ഇലക്ടറൽ ബോണ്ട് വഴി; എ.ഡി.ആർ
- ടേക്ക് ഓഫിന് പിന്നാലെ യുണൈറ്റ് എയർലൈൻ വിമാനത്തിന്റെ ടയർ ഊരിത്തെറിച്ചു
- ഗസ്സയിൽ പട്ടിണി; ഭക്ഷ്യസഹായം എത്തിക്കാൻ താൽക്കാലിക തുറമുഖം തുറക്കുമെന്ന് അമേരിക്ക
വ്യാഴാഴ്ച വൈകിട്ട് ഡൽഹിയിൽ ബിജെപി ആസ്ഥാനത്തു വച്ചാണ് പത്മജ വേണുഗോപാൽ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നത്. കേരളത്തിന്റെ ചുമതലുള്ള പ്രകാശ് ജാവഡേക്കർ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വ സ്വീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി കരുത്തനായ നേതാവാണെന്നും അതുകൊണ്ടു മാത്രമാണ് ബിജെപി ചേരുന്നതെന്നും പത്മജ മാധ്യമങ്ങളോടു പറഞ്ഞു.