തൃശൂർ∙ തൃശൂരിൽ എതിർ സ്ഥാനാർഥി ആരാണെന്നത് വിഷയമല്ലെന്നും തനിക്കു വിജയം ഉറപ്പാണെന്നും ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. സ്ഥാനാർഥിയെ മാറ്റിയാലും ആര് ജയിക്കണമെന്നു തീരുമാനിക്കുന്നതു ജനമാണെന്നും അദ്ദേഹം പ്രതികരിച്ചു. തൃശൂരിൽ കോണ്ഗ്രസ് സ്ഥാനാർഥിയായി കെ.മുരളീധരൻ വരുമെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
‘‘സ്ഥാനാർഥിയെ മാറ്റുന്നത് അവരുടെ പ്രശ്നമാണ്, അതേ കുറിച്ച് എനിക്ക് അറിയില്ല. ജനമല്ലേ തീരുമാനിക്കുന്നത്. ഇത് ഗംഭീരമായി എന്നേ എനിക്ക് പറയാനുള്ളൂ’’–സുരേഷ് ഗോപി മാധ്യമങ്ങളോടു പ്രതികരിച്ചു.
Read more ….
- രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച് കേന്ദ്രസർക്കാർ;ഗാർഹിക സിലിണ്ടറിന് 100 രൂപയാണ് കുറച്ചത്
- എല്ലാ വിമർശനങ്ങളും കുറ്റകൃത്യമാണെന്ന് വിചാരിക്കുകയാണെങ്കിൽ ജനാധിപത്യം നിലനിൽക്കില്ല; സുപ്രീം കോടതി
- അജ്ഞാത സ്രോതസ്സുകളിൽനിന്ന് ദേശീയ പാർട്ടികൾക്ക് ലഭിച്ച വരുമാനത്തിന്റെ 82 ശതമാനവും ഇലക്ടറൽ ബോണ്ട് വഴി; എ.ഡി.ആർ
- ടേക്ക് ഓഫിന് പിന്നാലെ യുണൈറ്റ് എയർലൈൻ വിമാനത്തിന്റെ ടയർ ഊരിത്തെറിച്ചു
- ഗസ്സയിൽ പട്ടിണി; ഭക്ഷ്യസഹായം എത്തിക്കാൻ താൽക്കാലിക തുറമുഖം തുറക്കുമെന്ന് അമേരിക്ക
തൃശൂരിൽ സിറ്റിങ് എംപി ടി.എൻ.പ്രതാപനു പകരം കെ.മുരളീധരനെ കൊണ്ടുവന്ന് സ്ഥാനാർഥിപട്ടികയിൽ അപ്രതീക്ഷിത മാറ്റത്തിന് ഒരുങ്ങുകയാണ് കോണ്ഗ്രസ്. ബിജെപിയുടെ താര സ്ഥാനാർഥിയായ സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരിൽ ഏറ്റവും കരുത്തുറ്റ സ്ഥാനാർഥിയെന്ന നിലയിലാണ് കെ.മുരളീധരനെ രംഗത്തിറക്കാനുള്ള നീക്കം.