അടാട്ട്:ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ 6 പേജുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി.മകന്റെ അസുഖത്തിൽ ദുഃഖമുണ്ടെന്നും കുറിപ്പിൽ രേഖപെടുത്തിയിട്ടുണ്ട്.നാലുമാസം മുൻപ് പണി കഴിപ്പിച്ച വീട്ടിൽ ആണ് മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
അമ്പലംകാവിൽ മാടശേരി വീട്ടിൽ ശിവശങ്കരന്റെ മകൻ സുമേഷ് (35), ഭാര്യ സംഗീത (33), ഏകമകൻ ഹരിൻ (9) എന്നിവരെയാണ് ഇന്നലെ രാവിലെ മരിച്ചനിലയിൽ കണ്ടത്. കുട്ടിയെ തറയിൽ പായയിലും മറ്റു രണ്ടുപേരെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
അബുദാബിയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസറായ സുമേഷ് രണ്ടാഴ്ച മുൻപാണ് നാട്ടിലെത്തിയത്. തറവാട്ടുവീടിന്റെ അടുത്ത് ഇരുനില വീട് 4 മാസം മുൻപാണ് പണിതത്. ഈ വീടിന്റെ മുകൾനിലയിലാണ് മരിച്ച നിലയിൽ കണ്ടത്. 6 പേജുള്ള ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെടുത്തു. ആഭരണങ്ങൾ ഒരു ഭാഗത്ത് ഊരി വച്ചതായും പൊലീസ് പറഞ്ഞു. സ്വത്തുക്കൾ ആർക്കെല്ലാം കൊടുക്കണമെന്നു കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്.
Read more ….
- രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച് കേന്ദ്രസർക്കാർ;ഗാർഹിക സിലിണ്ടറിന് 100 രൂപയാണ് കുറച്ചത്
- എല്ലാ വിമർശനങ്ങളും കുറ്റകൃത്യമാണെന്ന് വിചാരിക്കുകയാണെങ്കിൽ ജനാധിപത്യം നിലനിൽക്കില്ല; സുപ്രീം കോടതി
- അജ്ഞാത സ്രോതസ്സുകളിൽനിന്ന് ദേശീയ പാർട്ടികൾക്ക് ലഭിച്ച വരുമാനത്തിന്റെ 82 ശതമാനവും ഇലക്ടറൽ ബോണ്ട് വഴി; എ.ഡി.ആർ
- ടേക്ക് ഓഫിന് പിന്നാലെ യുണൈറ്റ് എയർലൈൻ വിമാനത്തിന്റെ ടയർ ഊരിത്തെറിച്ചു
- ഗസ്സയിൽ പട്ടിണി; ഭക്ഷ്യസഹായം എത്തിക്കാൻ താൽക്കാലിക തുറമുഖം തുറക്കുമെന്ന് അമേരിക്ക
പുതിയ വീട് നിർമിച്ചിട്ടും ഹരിൻ തറവാട്ടുവീട്ടിൽ സുമേഷിന്റെ അച്ഛനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ബുധൻ രാത്രി തങ്ങളോടൊപ്പം കഴിയുന്നതിനായി മാതാപിതാക്കൾ ഹരിനെ പുതിയ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഇന്നലെ രാവിലെ സുമേഷിന്റെ അച്ഛൻ ശിവശങ്കരൻ ഫോൺ വിളിച്ചപ്പോൾ എടുക്കാതെയായപ്പോൾ വീട്ടിലേക്ക് വരികയായിരുന്നു. അപ്പോഴാണ് മരണവിവരമറിയുന്നത്. സംസ്കാരം ഇന്ന്. കുറ്റൂരിലെ സ്വാശ്രയ സ്കൂളിലെ വിദ്യാർഥിയാണ് ഹരിൻ.
















