തിരുവനന്തപുരം: ബൈക്കും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും കുഞ്ഞും മരിച്ചു. കല്ലിയൂർ വള്ളം കോട് കല്ലുവിള വീട്ടിൽ അഖിലിന്റെ ഭാര്യ ശരണ്യ (27), മകൻ എട്ട് മാസം പ്രായമുള്ള ആദിഷ് ദേവ് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടുകൂടിയാണ് കരമന – കളിയിക്കാവിള പാതയിൽ നേമം പോലീസ് സ്റ്റേഷനു മുന്നിൽ അപകടമുണ്ടയാത്
ബൈക്ക് ഓടിച്ചിരുന്ന അഖിലും മൂത്ത കുട്ടി അജിദേവും രക്ഷപ്പെട്ടു. അഖിലും കുടുംബവും നേമം ഭാഗത്ത് നിന്നും പ്രാവച്ചമ്പലം ഭാഗത്തേയ്ക്കാണ് സഞ്ചരിച്ചിരുന്നത്. ഇളയ കുഞ്ഞിനെ നേമത്തെ ആശുപത്രിയിൽ കാണിച്ച ശേഷം വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ അതേദിശയിൽ തമ്പാനൂരിൽ നിന്നും മണ്ടയ്ക്കാട്ടേയ്ക്ക് പോവുകയായിരുന്നു ബസ് തട്ടുകയായിരുന്നു.
- നാരി ശക്തി എന്ന മോദി സർക്കാരിൻ്റെ കപടത തുറന്നു കാട്ടുന്ന വനിതകൾ; ക്യാപ്റ്റൻ ലക്ഷ്മിയും ഏഷ്യയിലെ ആദ്യ വനിതാ റജിമെൻ്റും
- മാർച്ച് 8; സോഷ്യൽ മീഡിയകളിലെ പോസ്റ്റുകളിൽ മാത്രം ഒതുങ്ങുന്ന ഒരു ദിനം
- മുരളീധരൻ തൃശൂരിലേക്ക്, പ്രതാപൻ മത്സരിച്ചേക്കില്ല; ഷാഫി വടകരയിൽ, ആലപ്പുഴയിൽ കെ.സി.വേണുഗോപാലിന്റേയും രാഹുൽ മാങ്കൂട്ടത്തിന്റേയും പേരുകൾ; അപ്രതീക്ഷിത മാറ്റത്തിനൊരുങ്ങി കോൺഗ്രസ്
- ഗസ്സയിൽ പട്ടിണി; ഭക്ഷ്യസഹായം എത്തിക്കാൻ താൽക്കാലിക തുറമുഖം തുറക്കുമെന്ന് അമേരിക്ക
- അജ്ഞാത സ്രോതസ്സുകളിൽനിന്ന് ദേശീയ പാർട്ടികൾക്ക് ലഭിച്ച വരുമാനത്തിന്റെ 82 ശതമാനവും ഇലക്ടറൽ ബോണ്ട് വഴി; എ.ഡി.ആർ
അപകടത്തെ തുടർന്ന് റോഡിലേയ്ക്ക് തെറിച്ചു വീണ ഇരുവരുടെയും ശരീരത്തിലൂടെ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റ ഇരുവരേയും ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിലും കുട്ടിയെ പിന്നീട് എസ്.എ.ടി. ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
















