തിരുവനന്തപുരം: റഷ്യ-യുക്രൈൻ യുദ്ധത്തിൽ പങ്കെടുക്കാൻ യുവാക്കളെ നിർബന്ധിക്കുന്ന തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി സി.ബി.ഐ റെയ്ഡ്. തിരുവനന്തപുരം അടക്കം ഏഴ് നഗരങ്ങളിലെ 10 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
തിരുവനന്തപുരം, ഡൽഹി, മുംബൈ, അംബാല, ഛണ്ഡിഗഢ്, മധുര, ചെന്നൈ എന്നീ നഗരങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. 50 ലക്ഷത്തിലധികം രൂപയും നിർണായക രേഖകളും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തു. ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
റഷ്യന്‍ യുദ്ധമേഖലകളിലുള്‍പ്പെടെ യുവാക്കളെ അയച്ച സ്ഥാപനങ്ങളിലാണ് പരിശോധന. വിദേശത്തേക്ക് 35 ഓളം പേരെ അയച്ചതായാണ് കണ്ടെത്തല്‍.
നിരവധി വീസ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ക്കും ഏജന്റുമാര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മികച്ച ജോലി ലഭ്യമാകുമെന്നു വാഗ്ദാനം ചെയ്ത് റഷ്യ-യുക്രൈന് യുദ്ധ മേഖലയിലേക്ക് യുവാക്കളെ അയച്ചെന്നതാണ് സ്ഥാപനങ്ങള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുളളത്.
റഷ്യയില്‍ കുടുങ്ങി യുക്രൈന് എതിരെ യുദ്ധം ചെയ്യേണ്ടി വന്ന ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്ഫാന് (30) കൊല്ലപ്പെട്ടതായി ഇന്നലെ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് വിവിധയിടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തുന്നത്.
റഷ്യന്‍ യുദ്ധ മേഖലയില്‍ നിരവധി ഇന്ത്യക്കാര്‍ കുടുങ്ങിയിട്ടുണ്ട്. ഇവരെ തിരിച്ചെത്തിക്കാന്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
Read More…..
- ‘എന്റെ പെണ്‍കുഞ്ഞിന് സ്വാഗതം’: നാലാമത്തെ കുഞ്ഞിനെ വരവേറ്റ് ‘വണ്ടര്‍ വുമണ്‍’: ആശംസകളോടെ ആരാധകര്‍
- ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി: ടെക്ബാങ്ക് മൂവീസ് ലണ്ടൻ ഡിഎന്‍എഫ്ടി പുറത്തിറങ്ങി
- ‘സാനിയ കമ്മന്റ് ചെയ്താൽ റിവ്യുവും ഡാൻസും നിർത്തും’: പെരേരയ്ക്കു കിടിലൻ കമ്മന്റ് നൽകി താരം
- രാത്രിയിൽ ഡിന്നറിനൊപ്പം തൈര് കഴിക്കാറുണ്ടോ നിങ്ങൾ? ഈ രോഗങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലുണ്ട്
- ചൂടത്തെ രോഗങ്ങൾ: കണ്ണിൽ നോക്കിയാൽ ചെങ്കണ്ണ് പകരുമോ?