ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിലാകുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. സിഎഎ രാജ്യത്തിന്റെ പൊതു നിയമമാണ്. തെരഞ്ഞെടുപ്പിന് മുമ്ബ് ഇത് പ്രാബല്യത്തില്‍ വരും. ആര്‍ക്കും അതുതടയാനും കഴിയില്ല. വോട്ട് ബാങ്കിന്റെ അത്യാര്‍ത്തിയില്‍ കോണ്‍ഗ്രസ് പലതും മറന്നു. ഭരണഘടനാ അസംബ്ലിയുടെ വാഗ്ദാനമായിരുന്നു സിഎഎയെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ദേശീയ ചാനലിലെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍, ദശലക്ഷക്കണക്കിന് ആളുകള്‍ പാകിസ്ഥാനില്‍ നിന്നും ഇപ്പോഴത്തെ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യലേക്ക് വരുന്നുണ്ടായിരുന്നു. നിങ്ങള്‍ ക്ഷമയോടെയിരിക്കൂ, രാജ്യം നിങ്ങളെ സ്വാഗതം ചെയ്യുമെന്ന് കോണ്‍ഗ്രസുകാര്‍ ഇവര്‍ക്ക് അന്ന് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ വോട്ട് ബാങ്കിന്റെ പേരില്‍ കോണ്‍ഗ്രസുകാര്‍ എല്ലാം മറന്നു. 1947 ആഗസ്ത് 15ലെ വാഗ്ദാനത്തെക്കുറിച്ച് ഇന്ത്യ ഓര്‍ക്കാതിരിക്കുകയും അവര്‍ക്ക് പൗരത്വം നല്‍കാതിരിക്കുകയും ചെയ്താല്‍ അത് വഞ്ചനയാകും. ഞങ്ങളുടെ സര്‍ക്കാര്‍ അവര്‍ക്ക് പൗരത്വവും അവകാശങ്ങളും നല്‍കും,” അമിത് ഷാ പറഞ്ഞു.
പൊതു സിവില്‍ കോഡിനെ മതവുമായി ബന്ധിപ്പിക്കുന്നത് തെറ്റാണെന്നും അമിത് ഷാ പറഞ്ഞു. യുസിസി ബിജെപിയുടെ മാത്രം പ്രശ്നമല്ല രാജ്യത്തിന്റെ മുഴുവന്‍ ആവശ്യമാണ്. പൊതു സിവില്‍ കോഡിനെ മതവുമായി ബന്ധിപ്പിച്ചത് നിര്‍ഭാഗ്യകരമാണ്. ആര്‍ട്ടിക്കിള്‍ 44-ലെ നിര്‍ദ്ദേശക തത്വങ്ങളില്‍ പാര്‍ലമെന്റും നിയമസഭകളും ഇത് നടപ്പാക്കണമെന്ന് ഭരണഘടനാ അസംബ്ലി പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് ഒരു മതേതര രാജ്യം വേണമെങ്കില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ നിയമങ്ങള്‍ ഉണ്ടാകരുത്. അതുകൊണ്ട് എല്ലാവര്ക്കും ഒരേ നിയമം എന്നത് പ്രധാനമാണ്.
നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒരു രാജ്യവും മതേതരമല്ല, ഇത് തീരുമാനിക്കുന്നത് ജനങ്ങളാണ്. മതം വ്യക്തിപരമായ കാര്യമാണ്, സംസ്ഥാന വിഷയമല്ല. ആയിരക്കണക്കിന് വര്‍ഷങ്ങളായി നമ്മള് ഇങ്ങനെയാണ്. ഒരു ജനാധിപത്യ സംവിധാനത്തിന് ഒരു നിയമം നടപ്പിലാക്കണമെന്നും അമിത് ഷാ പറഞ്ഞു.
Read More…..
- ‘എന്റെ പെണ്‍കുഞ്ഞിന് സ്വാഗതം’: നാലാമത്തെ കുഞ്ഞിനെ വരവേറ്റ് ‘വണ്ടര്‍ വുമണ്‍’: ആശംസകളോടെ ആരാധകര്‍
- ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി: ടെക്ബാങ്ക് മൂവീസ് ലണ്ടൻ ഡിഎന്‍എഫ്ടി പുറത്തിറങ്ങി
- ‘സാനിയ കമ്മന്റ് ചെയ്താൽ റിവ്യുവും ഡാൻസും നിർത്തും’: പെരേരയ്ക്കു കിടിലൻ കമ്മന്റ് നൽകി താരം
- രാത്രിയിൽ ഡിന്നറിനൊപ്പം തൈര് കഴിക്കാറുണ്ടോ നിങ്ങൾ? ഈ രോഗങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലുണ്ട്
- ചൂടത്തെ രോഗങ്ങൾ: കണ്ണിൽ നോക്കിയാൽ ചെങ്കണ്ണ് പകരുമോ?