ഇറ്റാനഗര്‍: രണ്ടാം സെമിയില്‍ മണിപ്പുരിനെ പരാജയപ്പെടുത്തി ഗോവ സന്തോഷ് ട്രോഫി ഫൈനലില്‍. എക്സ്ട്രാ ടൈമിലാണ് ഗോവയുടെ വിജയഗോള്‍ പിറന്നത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ഗോവ ഇഞ്ചുറി ടൈമില്‍ മത്സരം സമനിലയിലാക്കി. പിന്നാലെ എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലും വലകുലുക്കി ഗോവ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു.
ഫൈനലില്‍ സര്‍വ്വീസസാണ് ഗോവയുടെ എതിരാളികള്‍. ആദ്യ സെമിയിൽ മിസോറമിനെ വീഴ്ത്തിയാണ് സർവീസസ് ഫൈനലിൽ കടന്നത്. ശനിയാഴ്ച രാത്രി 7നാണ് ഫൈനൽ.
കളിയാരംഭിച്ച് ആദ്യ 10 മിനിറ്റിനുള്ളില്‍ തന്നെ ഇരു ടീമും നിരവധി അവസരങ്ങളാണ് സൃഷ്ടിച്ചത്. എന്നാല്‍ ഒന്നും തന്നെ ഗോളാകാതെ പോകുകയായിരുന്നു. തുടര്‍ ആക്രമണങ്ങള്‍ക്കൊടുവില്‍ 17-ാം മിനിറ്റില്‍ മണിപ്പുരിന്റെ ഗോളെത്തി. മധ്യനിരയില്‍ നിന്ന് പന്ത് സ്വീകരിച്ച് 30 വാര അകലെ നിന്ന് എന്ഗാംബം പച്ച സിങ് തൊടുത്ത ബുള്ളറ്റ് ലോങ് റേഞ്ചര്‍ ബാറിലിടിച്ച് ഗോള്‍ലൈന്‍ കടക്കുകയായിരുന്നു. മണിപ്പുരിന്റെ മിന്നൽ ആക്രമണങ്ങളും വീണു കിട്ടുന്ന അവസരങ്ങൾ മുതലാക്കി ഗോവയുടെ കൗണ്ടർ അറ്റാക്കുകളും നിറഞ്ഞ ആദ്യ പകുതി മണിപ്പുരിന് ലീഡ് സമ്മാനിച്ച് സമാപിച്ചു.
മണിപ്പൂർ പ്രതിരോധത്തിലേക്കു മാറിയ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോവയുടെ ആക്രമണങ്ങളായിരുന്നു കൂടുതലും. മണിപ്പൂർ വിജയമുറപ്പിച്ചിരിക്കെ രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ നെല്യോ മരിസ്റ്റോ ഫെർണാണ്ടസ് ഗോവയ്ക്കായി സമനില കണ്ടെത്തി. കിടിലൻ ബൈസിക്കിൾ കിക്കിലൂടെയായിരുന്നു നെഷ്യോയുടെ ഗോൾ. ഇതോടെ മത്സരം അധിക സമയത്തിലേക്കു നീണ്ടു. 117 -ാം മിനിറ്റിൽ നെഷ്യോ വീണ്ടും ലക്ഷ്യം കണ്ടതോടെ മണിപ്പുർ പരാജയം സമ്മതിച്ചു.
Read More…..
- ‘എന്റെ പെണ്‍കുഞ്ഞിന് സ്വാഗതം’: നാലാമത്തെ കുഞ്ഞിനെ വരവേറ്റ് ‘വണ്ടര്‍ വുമണ്‍’: ആശംസകളോടെ ആരാധകര്‍
- ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി: ടെക്ബാങ്ക് മൂവീസ് ലണ്ടൻ ഡിഎന്‍എഫ്ടി പുറത്തിറങ്ങി
- ‘സാനിയ കമ്മന്റ് ചെയ്താൽ റിവ്യുവും ഡാൻസും നിർത്തും’: പെരേരയ്ക്കു കിടിലൻ കമ്മന്റ് നൽകി താരം
- രാത്രിയിൽ ഡിന്നറിനൊപ്പം തൈര് കഴിക്കാറുണ്ടോ നിങ്ങൾ? ഈ രോഗങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലുണ്ട്
- ചൂടത്തെ രോഗങ്ങൾ: കണ്ണിൽ നോക്കിയാൽ ചെങ്കണ്ണ് പകരുമോ?