തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കിയെന്ന് ധനവകുപ്പ്. അഞ്ചേകാല്‍ ലക്ഷത്തോളം ജീവനക്കാരുടെ ശമ്പളവിതരണമാണ് ഇന്ന് പൂര്‍ത്തിയായത്.
അതേസമയം ട്രഷറി നിയന്ത്രണം നീക്കുന്നതില്‍ തീരുമാനമായില്ല. ആറാം ദിവസമാണു മുഴുവൻ ജീവനക്കാർക്കും ശമ്പളം വിതരണം ചെയ്യാൻ സാധിച്ചത്.
ട്രഷറിയിലെ എംപ്ലോയ് ട്രഷറി സേവിംഗ്സ് ബാങ്ക് (ഇടിഎസ്ബി) അക്കൗണ്ടിലെത്തുന്ന ശന്പളം അവിടെ നിന്നാണ് ജീവനക്കാരുടെ അക്കൗണ്ടിലെത്തുന്നത്. ഇടിഎസ്ബിലെ സാങ്കേതിക പ്രശ്നമാണ് ശന്പളം മുടങ്ങാൻ കാരണമെന്നാണ് ധനവകുപ്പ് പറഞ്ഞത്.
കേന്ദ്രം 13609 കോടി രൂപയുടെ വായ്പാ അനുമതി നൽകിയതോടെയാൻണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് അയവ് വന്നത്. അദ്ധ്യാപകർക്ക് ആദ്യ വിഹിതം ഇന്നലെ കൊടുത്തിരുന്നു.
ക്ഷേമപെൻഷൻ കുടിശികയിലെ രണ്ടുമാസത്തെ വിഹിതം ഏപ്രിലിൽ നൽകും. ജീവനക്കാരുടെ ഡി.എ കുടിശികയിലെ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തിൽ ഉൾപ്പെടുത്തി മേയ് ആദ്യം വിതരണം ചെയ്യും.
മാർച്ചിൽ 22,000 കോടിയോളം രൂപയുടെ ചെലവാണ് കേരളത്തിനുള്ളത്. 5600കോടിയാണ് ശമ്പളപെൻഷൻ ചെലവ്. കൂടാതെ പദ്ധതി ചെലവ്, കരാറുകാർക്ക് നടപ്പ് സാമ്പത്തിക വർഷത്തിൽ കൊടുത്തുതീർക്കേണ്ട ചെലവുകൾ, തദ്ദേശസ്ഥാപനങ്ങളുടെ ചെലവ്, വായ്പാ തിരിച്ചടവ്, പലിശ ചെലവ് തുടങ്ങിയവയും കൊടുക്കണം. ഇപ്പോൾ കിട്ടുന്ന തുക അതിന് വിനിയോഗിക്കും. 10000കോടി കൂടി അടിയന്തരമായി കണ്ടെത്താനാണ് ശ്രമം.
Read More…..
- ‘എന്റെ പെണ്‍കുഞ്ഞിന് സ്വാഗതം’: നാലാമത്തെ കുഞ്ഞിനെ വരവേറ്റ് ‘വണ്ടര്‍ വുമണ്‍’: ആശംസകളോടെ ആരാധകര്‍
- ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി: ടെക്ബാങ്ക് മൂവീസ് ലണ്ടൻ ഡിഎന്‍എഫ്ടി പുറത്തിറങ്ങി
- ‘സാനിയ കമ്മന്റ് ചെയ്താൽ റിവ്യുവും ഡാൻസും നിർത്തും’: പെരേരയ്ക്കു കിടിലൻ കമ്മന്റ് നൽകി താരം
- രാത്രിയിൽ ഡിന്നറിനൊപ്പം തൈര് കഴിക്കാറുണ്ടോ നിങ്ങൾ? ഈ രോഗങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലുണ്ട്
- ചൂടത്തെ രോഗങ്ങൾ: കണ്ണിൽ നോക്കിയാൽ ചെങ്കണ്ണ് പകരുമോ?