കോതമംഗലം: കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രതിഷേധത്തോടനുബന്ധിച്ച കേസിൽ പ്രതിചേർക്കപ്പെട്ട ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസും മാത്യു കുഴൽ നാടൻ എംഎല്‍എയും ഇന്ന് കോതമംഗലം പൊലീസ് സ്റ്റേഷനിൽ ഹാജരായില്ല. അടുത്തയാഴ്ച ഹാജരാകാമെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു.
നേര്യമംഗലത്ത് സ്ത്രീയെ ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച കേസുമായി ബന്ധപ്പെട്ടാണ് ഇരുവരോടും ഇന്ന് നാല് മണിക്ക് കോതമംഗലം പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
ഇന്നലെ രാത്രി ജാമ്യം കിട്ടിയതിന് പിന്നാലെയാണ് ഷിയാസിന് പൊലീസ് നോട്ടീസ് നൽകിയത്. വ്യക്തിപരമായ കാരണങ്ങളെ തുടർന്നുള്ള അസൗകര്യമാണ് ഇരുവരും അറിയിച്ചത്.
അതേസമയം, കേസിൽ എട്ടുപേർ കൂടി വ്യാഴാഴ്ച അറസ്റ്റിലായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ഷെമീർ പനയ്ക്കൽ, ഭാരവാഹികളായ എൽദോസ് കീച്ചേരി, പി.ടി. ഷിബി, എ.ജി. അനൂപ്, പരീത് പട്ടമ്മാവുടി, അജീബ് ഇരമല്ലൂർ, സലിം മംഗലപ്പാറ, പി.കെ. അനൂപ് എന്നിവരാണ് സ്റ്റേഷനിൽ കീഴടങ്ങിയത്. തിങ്കളാഴ്ച വീണ്ടും ഹാജരാകണം എന്ന വ്യവസ്ഥയിൽ ഇവർക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവർ 25 പേരായി.
ചൊവ്വാഴ്ച റിമാൻഡിലായ കവളങ്ങാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് സൈജന്റ് ചാക്കോ, കോൺഗ്രസ് നേര്യമംഗലം മണ്ഡലം പ്രസിഡന്റ് ജെയ്മോൻ ജോസ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി.
Read More…..
- ‘എന്റെ പെണ്‍കുഞ്ഞിന് സ്വാഗതം’: നാലാമത്തെ കുഞ്ഞിനെ വരവേറ്റ് ‘വണ്ടര്‍ വുമണ്‍’: ആശംസകളോടെ ആരാധകര്‍
- ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി: ടെക്ബാങ്ക് മൂവീസ് ലണ്ടൻ ഡിഎന്‍എഫ്ടി പുറത്തിറങ്ങി
- ‘സാനിയ കമ്മന്റ് ചെയ്താൽ റിവ്യുവും ഡാൻസും നിർത്തും’: പെരേരയ്ക്കു കിടിലൻ കമ്മന്റ് നൽകി താരം
- രാത്രിയിൽ ഡിന്നറിനൊപ്പം തൈര് കഴിക്കാറുണ്ടോ നിങ്ങൾ? ഈ രോഗങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലുണ്ട്
- ചൂടത്തെ രോഗങ്ങൾ: കണ്ണിൽ നോക്കിയാൽ ചെങ്കണ്ണ് പകരുമോ?