ലക്നോ: ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു. ഹാമിർപൂരിലെ വീടിന് സമീപമുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടബലാത്സംഗക്കേസിലെ പരാതി പിൻവലിക്കാൻ പിതാവിന്മേൽ സമ്മർദ്ദമുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
കാൺപൂരിലെ ഘതംപൂർ പ്രദേശത്തെ ഇഷ്ടിക ചൂളയിലാണ് പ്രായപൂർത്തിയാകാത്ത രണ്ട് കസിൻ സഹോദരിമാർ പീഡനത്തിനിരയായത്. സംഭവത്തിന് പിന്നാലെ സഹോദരിമാർ ആത്മഹത്യ ചെയ്തു. ഇതിന് പിന്നാലെയാണ് പെൺകുട്ടികളിലൊരാളുടെ പിതാവും ജീവനൊടുക്കിയത്.
ബുധനാഴ്ച വൈകിട്ടാണ് വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ 45 കാരന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
നേരത്തെ പീഡന കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ, പരാതി പിൻവലിക്കാൻ ഇഷ്ടിക ചൂള നടത്തിപ്പുകാരൻ കുടുംബത്തെ സമ്മർദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതിയുണ്ട്.
Read More…..
- ‘എന്റെ പെണ്‍കുഞ്ഞിന് സ്വാഗതം’: നാലാമത്തെ കുഞ്ഞിനെ വരവേറ്റ് ‘വണ്ടര്‍ വുമണ്‍’: ആശംസകളോടെ ആരാധകര്‍
- ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി: ടെക്ബാങ്ക് മൂവീസ് ലണ്ടൻ ഡിഎന്‍എഫ്ടി പുറത്തിറങ്ങി
- ‘സാനിയ കമ്മന്റ് ചെയ്താൽ റിവ്യുവും ഡാൻസും നിർത്തും’: പെരേരയ്ക്കു കിടിലൻ കമ്മന്റ് നൽകി താരം
- രാത്രിയിൽ ഡിന്നറിനൊപ്പം തൈര് കഴിക്കാറുണ്ടോ നിങ്ങൾ? ഈ രോഗങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലുണ്ട്
- ചൂടത്തെ രോഗങ്ങൾ: കണ്ണിൽ നോക്കിയാൽ ചെങ്കണ്ണ് പകരുമോ?