തിരുവനന്തപുരം: അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പരിശോധിച്ച് പിടികൂടുന്നതിനായി വീണ്ടും ‘ഓപ്പറേഷന് ഓവര്‍ലോഡ്’ പരിപാടിയുമായി വിജിലന്‍സ്. ‘ഓപ്പറേഷന് ഓവര്‍ലോഡ്’ അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പിടികൂടുക മിന്നല്‍ പരിശോധനയിലൂടെയായിരിക്കും.
സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് തീരുമാനം. ക്രമക്കേടുകള്‍ കണ്ടെത്തിയ 17 വാഹനങ്ങളില്‍നിന്നായി ഏഴുലക്ഷംരൂപ പിഴയീടാക്കി.
രൂപമാറ്റം വരുത്തി വാഹനങ്ങള്‍ ഓവര്‍ ലോഡ് കയറ്റുന്നതും പ്രത്യേകമായി വിജിലന്‍സ് പരിശോധിക്കും. വിജിലന്‍സ് സംഘം പരിശോധന നടത്തിയതകല്പറ്റ, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലാണ്. വാഹനങ്ങളുടെ രൂപമാറ്റം വരുത്തി അമിതഭാരം കയറ്റുന്നതും മതിയായ ചരക്കുസേവനനികുതി അടയ്ക്കാതെയും ജിയോളജി പാസില്ലാതെ ക്വാറി ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതായും വിജിലന്‍സ് സംഘം പരിശോധനയില്‍ കണ്ടെത്തി.
പോയ വര്‍ഷങ്ങളിലും വിജിലൻസ് ‘ഓപ്പറേഷൻ ഓവര്‍ലോഡ്’ നടത്തിയിട്ടുണ്ട്. അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ മാത്രമല്ല, ജിഎസ്ടി വെട്ടിപ്പ് നടത്തിയ വാഹനങ്ങളും ഇത്തരത്തില്‍ പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു. നിയമലംഘനം കണ്ടെത്തിയാല്‍ വാഹനം പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്യും.
Read More…..
- ‘എന്റെ പെണ്‍കുഞ്ഞിന് സ്വാഗതം’: നാലാമത്തെ കുഞ്ഞിനെ വരവേറ്റ് ‘വണ്ടര്‍ വുമണ്‍’: ആശംസകളോടെ ആരാധകര്‍
- ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി: ടെക്ബാങ്ക് മൂവീസ് ലണ്ടൻ ഡിഎന്‍എഫ്ടി പുറത്തിറങ്ങി
- ‘സാനിയ കമ്മന്റ് ചെയ്താൽ റിവ്യുവും ഡാൻസും നിർത്തും’: പെരേരയ്ക്കു കിടിലൻ കമ്മന്റ് നൽകി താരം
- രാത്രിയിൽ ഡിന്നറിനൊപ്പം തൈര് കഴിക്കാറുണ്ടോ നിങ്ങൾ? ഈ രോഗങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലുണ്ട്
- ചൂടത്തെ രോഗങ്ങൾ: കണ്ണിൽ നോക്കിയാൽ ചെങ്കണ്ണ് പകരുമോ?