പാലക്കാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ സിദ്ധാർഥൻ മരിച്ച സംഭവത്തിൽ എസ്.എഫ്.ഐക്കും ഉത്തരവാദിത്തമുണ്ടെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനിൽ പി ഇളയിടം. സിദ്ധാർഥൻ ക്രൂര മർദ്ദനത്തിന് ഇരയായ സംഭവത്തിലും മരണത്തിലും എസ്.എഫ്.ഐക്ക് ഉത്തരവാദിത്തമുണ്ട്. അതിൽ നിന്ന് മാറി നിൽക്കാൻ എസ്.എഫ്.ഐക്ക് ആകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഒരുനിലക്കും സംഭവിക്കാൻ പാടില്ലാത്ത സംഭവമാണത്. കാമ്പസുകളിലെ അക്രമവും അരാജകത്വവും ചെറുക്കാൻ ഒന്നാമത്തെ ചുമതലയുള്ള എസ്.എഫ്.ഐയുടെ നേതാക്കൾതന്നെ അതിലുൾപ്പെട്ടത് എല്ലാ നിലയിലും എതിർക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
എതെങ്കിലും ഒരു അനുയായി ക്രിമിനൽ ആക്ടിവിറ്റിയിൽ ഏർപ്പെട്ടാൽ എസ്.എഫ്.ഐ എന്ന സംഘടനക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനൊന്നും കഴിയില്ല. പക്ഷെ ഇത് അങ്ങനെയല്ല.ഒരു കാമ്പസിൽ മൊബ് ലിഞ്ചിങ്ങ് പോലുള്ളവ നടക്കുന്നുണ്ടെങ്കിൽ അത് തടയാനുള്ള ഉത്തരവാദിത്തം എസ്.എഫ്.ഐക്കാണ്. അത് തടഞ്ഞാണ് എസ്.എഫ്.ഐ വളർന്നുവന്നത്. അതാണ് അവരുടെ അടിസ്ഥാന രാഷ്ട്രിയമെന്നിരിക്കെ ഈ കാമ്പസിൽ എസ്.എഫ്.ഐ നേതാക്കൾ തന്നെയാണ് മൊബ് ലിഞ്ചിങ്ങിന് നേതൃത്വം കൊടുത്തത്. ഇവരെങ്ങനെ എസ്.എഫ്.ഐ ആയെന്ന് സംഘടന അന്വേഷിക്കണം. അവിടെ നടന്നതെല്ലാം ക്രിമിനൽ ആക്ടിവിറ്റിയാണ്. പ്രതിപട്ടികയിൽ മൂന്നാളായാലും മുപ്പതാളായാലും അതിൽ പൂർണ ഉത്തരവാദിത്തം എസ്.എഫ്.ഐക്കാണെന്നും സുനിൽ പി ഇളയിടം പറഞ്ഞു.
സാമൂഹിക ജീവിതത്തെയും വിദ്യാഭ്യാസ അന്തരീക്ഷത്തെയും പറ്റി നമ്മൾ വെച്ചുപുലർത്തുന്ന എല്ലാ ബോധ്യങ്ങളെയും വേരോടെ പറിച്ചുകളയുന്നത്ര ഗുരുതരമായ നടപടികളാണ് വിദ്യാർഥികളുടെ ഭാഗത്ത് നിന്നുണ്ടായത്. മൊബ് ലിഞ്ചിങ്ങ് കണ്ടുനിന്ന മറ്റു കുട്ടികൾ അതിനെ കുറിച്ച് പുറത്തു പറയാൻ പോലും തയാറാകുന്നില്ല. ഇത് ചെറുക്കേണ്ട ആളുകളെന്ന് സമൂഹം കരുതുന്നവരാണ് മൊബ് ലിഞ്ചിങ്ങിന്റെ നടത്തിപ്പുകാരായി മാറിയതെന്നും, ഇത് ഭയപ്പെടുത്തുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പൂക്കോട് കാമ്പസിലെ എസ്.എഫ്.ഐ ആക്രമണത്തിനെതിരെ സാംസ്കാരിക നായകർ പ്രതികരിച്ചാൽ നൽകുമെന്ന് പ്രഖ്യാപിച്ച 10,001 രൂപ സുനിൽ പി. ഇളയിടത്തിന് നൽകുമെന്ന് ബി.ജെ.പി സംസ്ഥാന ട്രഷററും പാലക്കാട് നഗരസഭ ഉപാധ്യക്ഷനുമായ ഇ. കൃഷ്ണദാസ് പറഞ്ഞു. വെള്ളിയാഴ്ച പാലക്കാട് ഹെഡ് പോസ്റ്റ് ഓഫിസിൽനിന്ന് ചെക്ക് അയക്കും. എന്നാൽ, ഈ തുക വേണ്ടെന്നും നിർബന്ധമാണെങ്കിൽ ആ തുക സർക്കാറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും സുനിൽ പി. ഇളയിടം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
Read More…..
- ‘എന്റെ പെണ്‍കുഞ്ഞിന് സ്വാഗതം’: നാലാമത്തെ കുഞ്ഞിനെ വരവേറ്റ് ‘വണ്ടര്‍ വുമണ്‍’: ആശംസകളോടെ ആരാധകര്‍
- ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി: ടെക്ബാങ്ക് മൂവീസ് ലണ്ടൻ ഡിഎന്‍എഫ്ടി പുറത്തിറങ്ങി
- ‘സാനിയ കമ്മന്റ് ചെയ്താൽ റിവ്യുവും ഡാൻസും നിർത്തും’: പെരേരയ്ക്കു കിടിലൻ കമ്മന്റ് നൽകി താരം
- രാത്രിയിൽ ഡിന്നറിനൊപ്പം തൈര് കഴിക്കാറുണ്ടോ നിങ്ങൾ? ഈ രോഗങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലുണ്ട്
- ചൂടത്തെ രോഗങ്ങൾ: കണ്ണിൽ നോക്കിയാൽ ചെങ്കണ്ണ് പകരുമോ?