കൊൽക്കത്ത: രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ‘ബി.ജെ.പി ബാബു’ എന്നാണ് മമത മുൻ ജഡ്ജിയെ വിശേഷിപ്പിച്ചത്.
ബിജെപി ബാബുവിന്റെ മുഖംമൂടി അഴിഞ്ഞ് വീണെന്നും കോടതി ബെഞ്ചില്‍ അംഗമായിരുന്ന ഒരാള്‍ ഇപ്പോള്‍ പരസ്യമായി ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നു, ഇവരില്‍ നിന്നൊക്കെ എങ്ങനെയാണ് നീതി പ്രതീക്ഷിക്കേണ്ടതെന്ന് മമത ചോദിച്ചു.
നിരവധി വിദ്യാർഥികൾക്ക് ജോലി ഇല്ലാതാക്കിയ ആളാണ് മുൻ ജഡ്ജി. അദ്ദേഹം എവിടെ മത്സരിച്ചാലും ഞങ്ങൾ തോൽപ്പിക്കും. അദ്ദേഹത്തിനെതിരെ പോരാടാൻ വിദ്യാർഥികൾ രംഗത്തിറങ്ങും. ജനങ്ങൾ വിധി പറയുന്ന ദിവസം വരുമെന്ന് ഓർമിക്കണമെന്നും മമത പറഞ്ഞു.
ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോള്‍ അദ്ധ്യാപക-അനദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത് അഭിജിത് ഗംഗോപാധ്യായ ആയിരുന്നു. ഇന്നാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്.
ബി.ജെ.പി അംഗത്വം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ബംഗാളിലെ അഴിമതി സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് പുറത്താക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം അഭിജിത്ത് ഗംഗോപാധ്യായ പറഞ്ഞിരുന്നു.
Read More…..
- ‘എന്റെ പെണ്‍കുഞ്ഞിന് സ്വാഗതം’: നാലാമത്തെ കുഞ്ഞിനെ വരവേറ്റ് ‘വണ്ടര്‍ വുമണ്‍’: ആശംസകളോടെ ആരാധകര്‍
- ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി: ടെക്ബാങ്ക് മൂവീസ് ലണ്ടൻ ഡിഎന്‍എഫ്ടി പുറത്തിറങ്ങി
- ‘സാനിയ കമ്മന്റ് ചെയ്താൽ റിവ്യുവും ഡാൻസും നിർത്തും’: പെരേരയ്ക്കു കിടിലൻ കമ്മന്റ് നൽകി താരം
- രാത്രിയിൽ ഡിന്നറിനൊപ്പം തൈര് കഴിക്കാറുണ്ടോ നിങ്ങൾ? ഈ രോഗങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലുണ്ട്
- ചൂടത്തെ രോഗങ്ങൾ: കണ്ണിൽ നോക്കിയാൽ ചെങ്കണ്ണ് പകരുമോ?