ശ്രീനഗർ: ഭരണഘടനയുടെ ആർട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു-കശ്മീർ വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ തൊടുകയും സ്വതന്ത്രമായി ശ്വസിക്കുകയും ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തില്‍ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. കൃഷിയും ടൂറിസവും ഊര്‍ജവുമടക്കം വിവിധ മേഖലകളില്‍ 500 കോടിയുടെ പദ്ധതികളാണ് ഇന്ന് പ്രഖ്യാപിച്ചത്.
ശ്രീനഗറിലെ അത്ഭുതകരമായ ജനങ്ങളുടെ ഇടയില്‍ ഉള്‍പ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. ഇന്ന് സമർപ്പിക്കുന്ന വികസന പദ്ധതികള്‍ ജമ്മു കശ്മീരിന്റെ വികസനം വർദ്ധിപ്പിക്കും. വികസിത ജമ്മു കശ്മീരാണ് വികസിത ഇന്ത്യക്ക് മുൻഗണനയെന്ന് അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിനെ രാജ്യത്തിന്റെ കിരീടമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, വികസിത ജമ്മു കശ്മീർ കെട്ടിപ്പടുക്കുന്നതിനുള്ള വഴികള്‍ ടൂറിസം സാധ്യതകളില്‍ നിന്നും കർഷകരുടെ ശാക്തീകരണത്തില്‍ നിന്നും ഉയർന്നുവരുമെന്നും പറഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങളെ മാത്രമല്ല ആർട്ടിക്കിള്‍ 370 സംബന്ധിച്ച് രാജ്യത്തെ മുഴുവൻ ജനങ്ങളെയും കോണ്‍ഗ്രസ് വളരെക്കാലമായി തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിയമം നടപ്പാക്കപ്പെട്ട കാലത്ത് ജമ്മു കശ്മീരില്‍ അത് പാലിക്കപ്പെട്ടില്ല. ദരിദ്രരുടെ ക്ഷേമത്തിനായി രാജ്യം മുഴുവന്‍ ക്ഷേമപദ്ധതികള്‍ നടപ്പാക്കപ്പെട്ടപ്പോള്‍ ജമ്മു കശ്മീരിലെ സഹോദരങ്ങള്‍ക്ക് അത് പ്രാപ്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാലം മാറി. ജമ്മു കശ്മീരിന്റെ വിജയകഥ ഇന്ന് ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്. ഇന്ന് നിരവധി പദ്ധതികളാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഊറജം, ടൂറിസം, കര്‍ഷക ഉന്നമനം, യുവജന നേതൃത്വം എന്നിവയെല്ലാം നടപ്പാകുന്നു. വികസിത ജമ്മു കശ്മീരിനുള്ള പാത ഇവിടെ നിന്നു തുടങ്ങും. ജമ്മ കശ്മീര്‍ ഒരു പ്രദേശമല്ല. അത് ഇന്ത്യയുടെ നെറ്റിത്തടമാണ്. ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുക എന്നത് വികസിത ഭാരതത്തിന്റെ മൂന്‍ഗണനാ വിഷയമാണ്.
ജമ്മു കശ്മീരില്‍ ജി 20 ഉച്ചകോടി നടന്നത് ലോകം മുഴുവന്‍ കണ്ടു. ജമ്മു കശ്മീരിനെ ടൂറിസത്തിന്റെ കേന്ദ്രമാക്കും. ആളുകള്‍ വിവാഹം കഴിക്കാന്‍ ഇവിടെ വരും. കഴിഞ്ഞ വര്‍ഷം രണ്ട് കോടി ടൂറിസ്റ്റുകളാണ് ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചത്. ഇപ്പോള്‍ ലോകത്ത് നടക്കുന്ന പല വലിയ ആഘോഷങ്ങളുടെയും വേദി ജമ്മു കശ്മീരാണ്. ശ്രീനഗറിനെ ഇന്ത്യയുടെ ടൂറിസംവ്യവസായത്തിന്റെ ഹബ്ബാക്കും.
താമരയുമായി ജമ്മു കശ്മീരിന് വലിയ ബന്ധമുണ്ട്. ഇവിടെ എല്ലാ തടാകങ്ങളിലും താമര വിരിയുന്നു. 50 വര്‍ഷം മുന്‍പ് രൂപീകരിച്ച ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ലോഗോയും താമരയാണ്. ബിജെപിയുടെ ചിഹ്നവും താമരതന്നെ ആയത് യാദൃശ്ചികമോ പ്രകൃതിയുടെ അടയാളമോ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2019 ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആർട്ടിക്കിള്‍ 370 ലെ വ്യവസ്ഥകള്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം റദ്ദാക്കുകയും കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ കാശ്മീർ സന്ദർശനമാണിത്.
Read More…..
- ‘എന്റെ പെണ്‍കുഞ്ഞിന് സ്വാഗതം’: നാലാമത്തെ കുഞ്ഞിനെ വരവേറ്റ് ‘വണ്ടര്‍ വുമണ്‍’: ആശംസകളോടെ ആരാധകര്‍
- ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി: ടെക്ബാങ്ക് മൂവീസ് ലണ്ടൻ ഡിഎന്‍എഫ്ടി പുറത്തിറങ്ങി
- ‘സാനിയ കമ്മന്റ് ചെയ്താൽ റിവ്യുവും ഡാൻസും നിർത്തും’: പെരേരയ്ക്കു കിടിലൻ കമ്മന്റ് നൽകി താരം
- രാത്രിയിൽ ഡിന്നറിനൊപ്പം തൈര് കഴിക്കാറുണ്ടോ നിങ്ങൾ? ഈ രോഗങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലുണ്ട്
- ചൂടത്തെ രോഗങ്ങൾ: കണ്ണിൽ നോക്കിയാൽ ചെങ്കണ്ണ് പകരുമോ?