കാസര്‍ഡോഡ്: മഞ്ചേശ്വരത്ത് കഞ്ചാവ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച പ്രതി ഹോസ്പിറ്റലില്‍ പിറ്റേദിവസം മരിച്ച സംഭവത്തില്‍ മൂന്ന് പേര് കൂടി പിടിയിലായി. കുഞ്ചത്തൂര്‍ കണ്യതീര്‍ത്ഥ സ്വദേശി അബ്ദുള്‍ റഷീദ്, ഷൗക്കത്ത് , സിദ്ധിഖ് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മിയാപദവ് സ്വദേശി ആരിഫ് മരിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആരിഫിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് കേസെടുത്തത്. പരിക്കേറ്റത്തിന്റെ പാടുകള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നതായി പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞിരുന്നു.
പോലീസ് സ്റ്റേഷനില്‍ നിന്ന് വീട്ടിലെത്തിയ മൊയ്തീന് തിങ്കളാഴ്ച്ച രാവിലെ ഛര്‍ദിച്ചിരുന്നു. തുടര്‍ന്ന് ഉപ്പളയിലെ സ്വകാര്യ ഹോസ്പിറ്റലിലും പിന്നീട് മംഗളൂരു ഹോസ്പിറ്ററിലും പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച വൈകിട്ടാണ് കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. ബന്ധു അബ്ദുള്‍ റഷീദിനൊപ്പം ഇരുചക്രവാഹനത്തിലാണ് ഇയാള്‍ മടങ്ങിയത്.
മര്‍ദ്ദനത്തെ തുടര്‍ന്നുളള ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ലഹരി ഉപയോഗിച്ച് സ്ഥിരം പ്രശ്നം സൃഷ്ടിച്ചതിനാലാണ് മര്‍ദ്ദനമേറ്റതെന്നാണ് വിവരം.
Read More…..
- ‘എന്റെ പെണ്‍കുഞ്ഞിന് സ്വാഗതം’: നാലാമത്തെ കുഞ്ഞിനെ വരവേറ്റ് ‘വണ്ടര്‍ വുമണ്‍’: ആശംസകളോടെ ആരാധകര്‍
- ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി: ടെക്ബാങ്ക് മൂവീസ് ലണ്ടൻ ഡിഎന്‍എഫ്ടി പുറത്തിറങ്ങി
- ‘സാനിയ കമ്മന്റ് ചെയ്താൽ റിവ്യുവും ഡാൻസും നിർത്തും’: പെരേരയ്ക്കു കിടിലൻ കമ്മന്റ് നൽകി താരം
- രാത്രിയിൽ ഡിന്നറിനൊപ്പം തൈര് കഴിക്കാറുണ്ടോ നിങ്ങൾ? ഈ രോഗങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലുണ്ട്
- ചൂടത്തെ രോഗങ്ങൾ: കണ്ണിൽ നോക്കിയാൽ ചെങ്കണ്ണ് പകരുമോ?