ദുബായ് ∙ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ ക്ഷേമത്തിനും കാരണമാകുന്ന എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിനായി നാമനിർദേശം ക്ഷണിച്ചു. മനുഷ്യവിഭവ-സ്വദേശിവത്കരണ മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. തൊഴിലാളികളുടെ താമസ സൗകര്യങ്ങൾ, അധിക സേവനങ്ങൾ, സുസ്ഥിരതാ രീതികൾ, തൊഴിൽ ക്ഷേമ സംരംഭങ്ങൾ എന്നിവ മികച്ച രീതിയിൽ കാഴ്ചവയ്ക്കുന്ന കമ്പനികൾക്കാണ് അവാർഡ്. ലേബർ അക്കമഡേഷൻ ഉൾപ്പെടെ രണ്ട് വിഭാഗങ്ങൾ കൂടി ഈ വർഷം ചേർത്തിട്ടുണ്ട്. മറ്റൊരു വിഭാഗം ഗാർഹിക തൊഴിലാളികൾക്കുള്ളതാണ്. അവാർഡിൻ്റെ ആകെ മൂല്യം 37 ദശലക്ഷം ദിർഹം. മനുഷ്യവിഭവ – സ്വദേശിവത്കരണ മന്ത്രാലയ സേവനങ്ങളിൽ കിഴിവ്, ക്യാഷ് റിവാർഡുകൾ, ആനുകൂല്യങ്ങൾ, സമ്മാനങ്ങൾ എന്നിവയടങ്ങുന്നതാണ് അവാർഡ്.
വിജയികൾക്ക് ലഭിക്കുന്ന ക്യാഷ് പ്രൈസുകൾ: ഒന്നാം സ്ഥാനത്തിന് ഒരു ലക്ഷം ദിർഹം, രണ്ടാമതെത്തുന്നവർക്ക് 75,000 ദിർഹം, മൂന്നാം സ്ഥാനക്കാർക്ക് 50,000 ദിർഹം. നോമിനേഷൻ വിശദാംശങ്ങളും നടപടിക്രമങ്ങളും മനുഷ്യവിഭവ – സ്വദേശിവത്കരണ മന്ത്രാലയ വെബ്സൈറ്റിൽ കാണാം.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ