മസ്കത്ത്∙ മസ്കത്തിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനി അന്തരിച്ചു. വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിനി സമീഹ തബസ്സുമാണ് മരിച്ചത്. മാതാവിനൊപ്പം സ്കൂളില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് മടങ്ങിയ സമീഹയ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. മാതാവ് ഗുരുതര പരിക്കുകളോടെ കൗല ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഹൈദരാബാദ് സ്വദേശികളാണ്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ