ദമാം ∙ ഇന്‍റർനാഷനൽ ഇന്ത്യൻ സ്കൂൾ ദമാമിലേക്കുള്ള പ്ലസ് വൺ പ്രവേശനം ഈ മാസം 12 മുതൽ 16 വരെ നടക്കും. പൂരിപ്പിച്ച അപേക്ഷകളുമായി അർഹരായ വിദ്യാർഥികൾ വിവിധ ഡിപ്പാർട്ട്മെന്‍റ് തലവൻമാരുമായി ബന്ധപ്പെടേണ്ടതാണെന്ന് സ്കൂൾ അധികൃതർ അറിയിക്കുന്നു. ദമാം ഇന്‍റർനാഷനൽ ഇന്ത്യൻ സ്കൂളിൽ +1ക്ലാസിൽ തുടർപഠനം ആഗ്രഹിക്കുന്ന ഇതര സ്കൂളുകളിലെ പഠിതാക്കളായ വിദ്യാർഥികളുടെ പ്രവേശനം ഈ മാസം 19,20 തീയതികളിൽ നടക്കും. 23-ന് അവർക്കായുള്ള എൻട്രൻസ് ടെസ്റ്റ് സ്കൂളിൽ നടത്തും.
ഓൺലൈനിൽ റജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് ലഭിച്ച നിർദ്ദേശ പ്രകാരമുള്ള തീയതിയിലും സമയത്തും മതിയായ രേഖകളുമായി സ്കൂളിൽ എത്തിച്ചേരേണ്ടതാണ്. ഓൺലൈൻ അപേക്ഷയുടെ പ്രിന്‍റ്, പാസ്പോർട്ട്, ഇഖാമ എന്നിവയുടെ അസ്സലും പകർപ്പുകളും, വിദ്യാർഥിയുടേയും പിതാവിന്‍റെയും എംഒഐ, അബ്ഷർ പ്രിന്‍റ് കോപ്പി, ഒറിജിനൽ ടിസി/ നിലവിൽ പഠിക്കുന്ന സ്കൂളിൽ നിന്നുള്ള സാക്ഷ്യപത്രം, പ്രീ-ബോർഡ് മാർക്ക് ഷീറ്റ്, മതിയായ ഫീസ് എന്നിവയും കൂടികാഴ്ച ദിവസം സ്കൂളിൽ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് htts://iisdammam.edu.sa/ സന്ദർശിക്കുക.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ