കുവൈത്ത് സിറ്റി ∙ കുവൈത്തിലെ ആദ്യ ജില്ലാ സംഘടനയായ കാസർകോട് എക്സ്പാട്രിയേറ്റ് അസോസിയേഷൻ (കെഇഎ) കുവൈത്തിന്റെ 19-ാം വാർഷികാഘോഷം ‘കാസ്രഗോഡ് ഉത്സവ് 2024’ വർണാഭമായ ആഘോഷപരിപാടികളോടെ നടന്നു. വലിയ ജന പങ്കാളിത്തമാണ് വിവിധ പരിപാടികളിൽ ദൃശ്യമായത്. കെഇഎ പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹംസ പയ്യന്നൂർ ഉദ്ഘാടനം നിർവഹിച്ചു.
ഫർവാനിയ ഗവർണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റ് അസിസ്റ്റന്റ് ജനറൽ മാനേജർ ബ്രിഗേഡിയർ ജനറൽ സലാഹ് സാദ്ആസ് മുഖ്യ അഥിതി ആയിരുന്ന ചടങ്ങിൽ ഖലീൽ അടൂർ, രാമകൃഷ്ണൻ കള്ളാർ, ഹമീദ് മധൂർ, കെഇഎ ആറാമത് കമ്മ്യൂണിറ്റി എക്സലൻസി അവാർഡ് ജേതാവ് റഫീഖ് അഹ്മദ്, സലാം കളനാട്, അപ്സര മുഹമ്മദ്, സി.എച്ച്. മുഹമ്മദ് കുഞ്ഞി, അഫ്സൽ ഖാൻ, അബ്ദുൽ ഖാദർ, ശ്രീനിവാസൻ, അസീസ് തളങ്കര എന്നിവർ സംസാരിച്ചു. കുട്ടികൾക്കായി കളർ ഡ്രോയിങ് മത്സരവും, കെഇഎ കലാകാരൻമാർ അവതരിപ്പിച്ച ഗാനമേള, ദഫ് മുട്ട്, ഡികെ ഡാൻസ് ടീം, നാട്ടിൽ നിന്നുള്ള ഗായകരായ ദീപക് നായർ, ഇമ്രാന് ഖാന്, കീർത്തന എന്നിവർക്കൊപ്പം മാപ്പിളപ്പാട്ടിന്റെ മനംകവരുന്ന ഇശലുകളുമായി കണ്ണൂർ സീനത്തും വർണാഭവും സംഗീതസാന്ദ്രവുമായ പരിപാടികൾ അവതരിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ