ജിദ്ദ ∙ ഗോൾഫ് പ്രേമികൾക്കായി നിയോമിന്റെ ഡയറക്ടർ ബോർഡ് ‘ഗിദോരി’ പദ്ധതി പ്രഖ്യാപിച്ചു. അക്കബ ഉൾക്കടലിൽ വ്യാപിച്ചുകിടക്കുന്ന മനോഹരമായ തീരദേശ കുന്നുകൾക്കിടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ‘ഗിദോരി’ ആഡംബര ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ, വിശിഷ്ട വസതികൾ, കായിക വിനോദ സൗകര്യങ്ങൾ എന്നിവയിലൂടെ അസാധാരണമായ ജീവിതാനുഭവങ്ങൾ നൽകും. പുതിയ ലക്ഷ്യസ്ഥാനത്തിന്റെ മധ്യത്തിൽ ബീച്ചിന്റെ മുൻവശത്ത് മികച്ച എഞ്ചിനീയറിങ് നവീകരണങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു കെട്ടിടമുണ്ട്, കൂടാതെ പ്രകൃതിദത്ത തീരദേശ ഭൂപ്രകൃതിക്കിടയിൽ വേറിട്ടുനിൽക്കുന്ന ഒരു കെട്ടിടവും ഉൾപ്പെടും. റസ്റ്ററന്റുകൾ, റീട്ടെയിൽ സ്റ്റോറുകൾ, പൂന്തോട്ടങ്ങൾ എന്നിവയുൾപ്പെടെയുള്ള വ്യത്യസ്തമായ വിനോദസഞ്ചാര അനുഭവങ്ങൾ ഉൾപ്പെടെ, കടലിന് അഭിമുഖമായി നിൽക്കുന്ന 190 ആഡംബര അപ്പാർട്ടുമെന്റുകളും എവിടെയുണ്ടാകും.
പുതിയ ലക്ഷ്യസ്ഥാനത്ത് ഒരു ലോകോത്തര ഗോൾഫ് കോഴ്‌സും സന്ദർശകർക്കും താമസക്കാർക്കും ആരോഗ്യകരമായ ജീവിതശൈലി മെച്ചപ്പെടുത്തുന്ന നിരവധി വിനോദ അനുഭവങ്ങളും ഉൾപ്പെടുന്നു. അതേസമയം ഗോൾഫ് അക്കാദമി പരമ്പരാഗത പ്രൊഫഷനൽ പരിശീലന സേവനങ്ങൾ നൽകും. കൂടാതെ ഇ-സ്‌പോർട്‌സ് രംഗത്ത് ലഭ്യമായ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പരിശീലനവും നൽകും.
ഗോൾഫ് കോഴ്‌സിന് സമീപം 200 എക്‌സ്‌ക്ലൂസീവ് വസതികളുണ്ട്. 80 മുറികളുള്ള ആഡംബര ഹോട്ടലിൽ സന്ദർശകർക്ക് താമസിക്കാം. വ്യത്യസ്തവും ആധുനികവുമായ മുറികളും സ്യൂട്ടുകളും വാഗ്ദാനം ചെയ്യുന്നു. ഹോട്ടലിൽ റസ്റ്റന്റുകൾ, ഗസ്റ്റ് ലോഞ്ചുകൾ, സ്പാ, ജിം, ഒന്നിലധികം നീന്തൽക്കുളങ്ങൾ എന്നിവ ഉൾപ്പെടുന്നു, കൂടാതെ വിനോദ പരിപാടികൾക്കായുള്ള ഒരു തനത് തീയറ്ററും ഉണ്ടാകും. ഹൈക്കിംഗ്, ഓഫ്-റോഡ് സൈക്ലിങ്, പ്രകൃതിരമണീയമായ കാഴ്ചകൾ കണ്ട് നടത്തം തുടങ്ങി ഔട്ട്ഡോർ ആക്ടിവിറ്റികൾ ആസ്വദിക്കാൻ അനുയോജ്യമായ അന്തരീക്ഷമാണ് ഈ പരിസരം.
കൂടാതെ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ ജല കായിക വിനോദങ്ങളും അനുഭവങ്ങളും, രാത്രിയാകുമ്പോൾ പര്യവേക്ഷണ പ്ലാറ്റ്‌ഫോമുകൾ നക്ഷത്രനിരീക്ഷണം ആസ്വദിക്കാനുള്ള സമാനതകളില്ലാത്ത അവസരവും ഇതിലൂടെ നൽകും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ