റിയാദ് ∙ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലകളിലൊന്നാണ് സൗദി അറേബ്യയിലെ ഡിജിറ്റൽ മേഖലയെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അബ്ദുല്ല അൽ സവാഹ. ഡിജിറ്റൽ സമ്പദ്വ്യവസ്ഥ ശക്തമായ വളർച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. അതിന്റെ മൂല്യം ഏകദേശം 460 ബില്യൻ റിയാലിൽ (122.65 ബില്യൻ ഡോളർ) എത്തി. ലീപ്പ് 24 കോൺഫറൻസിന്റെയും എക്സിബിഷന്റെയും ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മേഖലയിലെ തൊഴിലവസരങ്ങളുടെ എണ്ണം 7 വർഷത്തിനുള്ളിൽ 200,000 തൊഴിലുകളിൽ നിന്ന് 354,000 തൊഴിലുകളായി വളർന്നു.
ആഗോള ഡിജിറ്റൽ സമ്പദ്വ്യവസ്ഥ 2 മുതൽ 3% വരെ വളരുന്നു, വിഷൻ ആരംഭിച്ചതിനുശേഷം രാജ്യത്ത് അത് 10% വർധിച്ചു, ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ വലുപ്പം 298 ബില്യൻ റിയാലിൽ നിന്ന് ഇന്ന് ഉയർന്നു. കിരീടാവകാശിയുടെ മാർഗനിർദേശത്തിന് കീഴിലാണ് ലീപ്പിന്റെ യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ