കുവൈത്ത് സിറ്റി ∙ റമസാനിന് മുന്നോടിയായി കുവൈത്തിൽ ഭക്ഷ്യ ലഭ്യതയും വില സ്ഥിരതയും ഉറപ്പാക്കുന്നതിനായുള്ള നടപടികൾ ശക്തമാക്കുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ സൂപ്പർവൈസർ ഖാലിദ് അലി അൽ-വതൈദ് അൽ-സെയാസ്സ വ്യക്തമാക്കി. എല്ലാ ഗവർണറേറ്റുകളിലും ഈ കാലയളവിൽ മാർക്കറ്റുകൾ, ഷോപ്പുകൾ, സഹകരണ സംഘങ്ങൾ എന്നിവയിലെ പരിശോധനാ ശക്തമാക്കുമെന്നും അദ്ധേഹം വ്യക്തമാക്കി.സാധനങ്ങളുടെ ലഭ്യതയും വില നിയന്ത്രണവും നിരീക്ഷിക്കുക എന്നതിനാണ് പരിശോധനകളിൽ പ്രാമുഖ്യം നൽകുക. പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ അറിയിച്ചത്.
ഉപഭോക്തൃ പരാതികളുമായി ബന്ധപ്പെട്ട്, ഹവല്ലി ഗവർണറേറ്റിൽ കഴിഞ്ഞ വർഷം 16,941 പരാതികളും, റിപ്പോർട്ടുകളും ലഭിച്ചതായും ഈ വർഷം ആദ്യം മുതൽ ഫെബ്രുവരി അവസാനം വരെ 4,633 പരാതികൾ ലഭിച്ചതായി അൽ-വതൈദ് അറിയിച്ചു. സഹേൽ ആപ്ലിക്കേഷൻ പോർട്ടൽ, വാട്ട്സ്ആപ്പ് സേവനം (55135135) എന്നിവ വഴി ഉപഭോക്താക്കൾക്ക് 24 മണിക്കൂറും മന്ത്രാലയത്തിലേക്ക് കരാർ ലംഘനങ്ങൾ, സാമ്പത്തിക പൊരുത്തക്കേടുകൾ തുടങ്ങി വിവിധ പ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന എല്ലാ പരാതികളും നൽകാമെന്നും ഇവയെല്ലാം തന്നെ ഉടനടി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം ഉറപ്പുനൽകി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ