ദുബായ് ∙ റീട്ടെയിൽ ജ്വല്ലർ വേൾഡ് മിഡിൽ ഈസ്റ്റിലെ മികച്ച ജ്വല്ലറികൾക്ക് ഏർപ്പെടുത്തിയ ഗോൾഡ് ജ്വല്ലറി ഓഫ് ദി ഇയർ അവാർഡ് ജോയ് ആലുക്കാസിന്. 11 രാജ്യങ്ങളിൽ 160 ഷോറൂമുകളുള്ള ജോയ് ആലുക്കാസിൽ ജനങ്ങളുടെ വിശ്വാസം, ആഭരണങ്ങളുടെ മികച്ച രൂപകൽപന, നിലവാരം, സേവന മികവ് എന്നിവയ്ക്കാണ് അവാർഡ്. ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് അവാർഡ് എന്ന് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ