തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിൽ വനിതാദിനാഘോഷം നഗരസഭാ മേയർ ആര്യാരാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിമെൻസ് ഫോറം കൺവീനർ എം ദേവി ലാൽ അധ്യക്ഷയായി. തുടർന്ന് ആശുപത്രി സൂപ്രണ്ട് ഡോ എസ് ബിന്ദുവിനെയും വിവിധ വകുപ്പു മേധാവികളെയും മേയർ ഉപഹാരം നൽകി ആദരിച്ചു. മേയർക്ക് എസ് എ ടി സൂപ്രണ്ട് ഉപഹാരം നൽകി.
എസ് എ ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി എംപ്ലോയിസ് യൂണിയൻ വിമെൻസ് ഫോറമാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ വകുപ്പു മേധാവിമാരായ ഡോ സുജമോൾ ജേക്കബ്, ഡോ എസ് വി ബീന, ഡോ സൂസൻ ഉതുപ്പ്, ഡോ മേരി ഐപ്പ്, ഡോ എം അനിത, ഡോ എസ് ലക്ഷ്മി, ഡോ എസ് രാധിക, ഡോ ജയശ്രീ വാമൻ, ആർ എം ഒമാരായ ഡോ എ ഷെർമിൻ നസ്രീൻ, ഡോ ബി എസ് കല, ചീഫ് നേഴ്സിംഗ് ഓഫീസർ അമ്പിളി ഭാസ്കരൻ, വിമെൻസ് ഫോറം ഭാരവാഹികളായ എസ് ഷീജ, പി പി സ്മിത, നിഷ എസ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.