ബുറൈമി ∙ സ്നേഹതീരം കൂട്ടായ്മ 40 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി സംഘടിപ്പിച്ച മാസ്റ്റേഴ്സ് ഫുട്ബോൾ ടൂർണമെന്റ് സംഘാടക മികവുകൊണ്ടും കാണികളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. ടൂർണമെന്റിൽ 15 വയസിൽ താഴെയുള്ള ആൺ, പെൺ കുട്ടികളുടെ ഷൂട്ട്ഔട്ട് മത്സരം ആവേശം സൃഷ്ടിച്ചു. ഉദ്ഘാടന ചടങ്ങിൽ സ്നേഹതീരം കോഡിനേറ്റർ സുബൈർ മുക്കത്തിന്റെ അധ്യക്ഷതയിൽ ബുറൈമി ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ശാന്തകുമാർ ദസരി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസന്നൻ തളിക്കുളം, കമാൽ കൊതുവിൽ, പ്രകാശൻ കളിച്ചത്ത് എന്നിവർ ആശംസകൾ നേർന്നു. വിൽസൻ പ്ലാമൂട്ടിൽ സ്വാഗതം പറഞ്ഞു.
ബുറൈമിയിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ബുറൈമി ബ്രദേഴ്സ് ജേതാക്കളായി. രണ്ടാം സ്ഥാനം ബുറൈമി മാർക്കറ്റ് വാരിയേഴ്സ് നേടി. ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി സൈനുദ്ദീൻ കുറ്റിപ്പുറം (മോനു), ഗോൾകീപ്പർ സലീം ബീരാൻചിറ, ഗോൾഡൻ ബൂട്ട് വിന്നർ ഇസ്സുദ്ദീൻ, എമർജിംഗ് പ്ലയേഴ്സായി സിദ്ദീഖ് അൽ മറാമി, ഫൈനലിൽ മാൻ ഓഫ് ദ മാച്ച് ആയി ഫസലുർറഹ്മാൻ എന്നിവരെ തിരഞ്ഞെടുത്തു. ബുറൈമിയിലെ പ്രമുഖ വ്യക്തിത്വങ്ങൾ വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി. അഫ്സലിന്റെ കമന്ററി ടൂർണമെന്റിന് മാറ്റുകൂട്ടി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ