അൽഐൻ ∙ അൽഐൻ സെന്‍റ് ഡയനീഷ്യസ് ഓർത്തഡോക്സ് ചർച്ച് പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമപ്പെരുന്നാളും ദേവാലയത്തിന്‍റെ പത്താം വാർഷികാഘോഷവും സംയുക്തമായി ആചരിച്ചു. ഓർത്തഡോക്സ് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിച്ചു. 7 എമിറേറ്റുകളിൽ നിന്നായി ആയിരങ്ങൾ ശുശ്രൂഷകളിൽ പങ്കെടുത്തു. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യുഎഇ സോണിന്‍റെ നേതൃത്വത്തിൽ നടത്തിയ അൽഐൻ തീർഥാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ദേവാലയത്തിന്‍റെ പത്താം വാർഷികം ഉദ്ഘാടനവും കാതോലിക്കാ ബാവാ നിർവഹിച്ചു. ദേവാലയത്തിന്‍റെ ചരിത്രം വിശദീകരിച്ച ബാവാ ഇടവകയുടെ മുൻ അംഗങ്ങളെയും അനുസ്മരിച്ചു. അൽഐനിലെ സാമൂഹികപ്രവർത്തകനായ അബ്ദുൽസമദ് കാപ്പിലിനെ ആദരിച്ചു. 2 ദിവസം നീണ്ട പരിപാടിയിൽ ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദെമിത്രയോസ് സഹ കാർമികനായി. ഫാ. അഡ്വ. എം. തോമസ് പോൾ റമ്പാൻ മുഖ്യപ്രഭാഷണം നടത്തി. ഫാ. ബിനീഷ് ബാബു, ഫാ. സിറിൽ വർഗീസ്, ഫാ. ബിനോ സാമുവൽ, ഫാ. മാത്യൂ ജോൺ, ഫാ. ഉമ്മൻ മാത്യു, വികാരി ഫാ. ജോൺസൺ ഐപ്, ഡോ. ജോർജ് മാത്യു, ഫാ. ഫിലിപ്പ് എം.സാമുവൽ കോർ എപ്പിസ്ക്കോപ്പ, ഫാ. ഉമ്മൻ മാത്യു, ഫാ. എൽദോ എം. പോൾ, ഫാ. ജിജോ പുതുപ്പള്ളി, വർഗീസ് കെ. ചെറിയാൻ, ബെൻസൻ ബേബി, ഡെന്നി എം. ബേബി എന്നിവർ പ്രസംഗിച്ചു. ജേക്കബ് ഏബ്രഹാം, സിബി ജേക്കബ്, റോണി ജോയി, സിജി രഞ്ജു തുടങ്ങിയവർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ