ചില പ്രത്യക സാഹചര്യങ്ങളിൽ സ്വയം രക്ഷയ്ക്ക് വേണ്ടി നമുക്ക് പല സംശയങ്ങളും തോന്നാം. അത് അപകടകരമായ സാഹചര്യങ്ങളിൽ നിന്നും അവനവനെ തന്നെ രക്ഷിച്ചെടുക്കുവാനുള്ള തലച്ചോറിന്റെ ടെക്ക്നിക്കാണ്.
എന്നാൽ സംശയങ്ങൾ ഒരു രോഗമായി മാറുന്ന അവസ്ഥ ജീവിതം തന്നെ തകർക്കുവാൻ കെൽപ്പുള്ളവയാണ്. സംശയരോഗം ഒരു മാനസികാരോഗ്യ പ്രശ്നമാണ്. സംശയരോഗികളിൽ പലർക്കും തെറ്റായ ശ്രവ്യാനുഭവങ്ങളും (മറ്റുള്ളവർ കേൾക്കാത്ത കാര്യങ്ങൾ കേൾക്കുന്ന അനുഭവം )ഉണ്ടായെന്നുവരാം. ഇതിനൊപ്പം തന്നെ മറ്റുള്ളവർ എന്നെ പാട്ടി എന്തെങ്കിലും പറയുന്നുണ്ടോ? എന്ന അനാവശ്യ ചിന്ത, മറ്റുള്ളവർ ചിരിക്കുന്നത് കാണുമ്പോൾ അവർ എന്നെ കളിയാക്കിയാണോ ചിരിച്ചത് എന്ന ചോദ്യം തുടങ്ങിയവ സംശയരോഗത്തിന്റെ ലക്ഷണങ്ങളാണ്
പക്ഷേ എല്ലാ സംശയരോഗികൾക്കും ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകണമെന്ന് നിർബന്ധമില്ല. എന്നാൽ താൻ കാണുന്ന കാര്യങ്ങൾ തന്റെ മിഥ്യാധാരണയുടെ അടിസ്ഥാനത്തിൽ വ്യാഖ്യനിക്കുകയെന്ന ഡെല്യൂഷണൽ പെർസെപ്ഷൻ സംശയരോഗിയുടെ പൊതു സ്വഭാവമാണ്.
എത്ര തരം സംശയരോഗം?
ഡെല്യൂഷണൽ പെർസെപ്ഷൻ, ഡെല്യൂഷൻ ഓഫ് ഇൻഫിഡിലിറ്റി എന്ന രണ്ടു തരം രോഗാവസ്ഥകളാണ് ഉള്ളത്
ഡെല്യൂഷൻ ഓഫ് ഇൻഫിഡിലിറ്റി
മറ്റുള്ളവരെ കുറിച്ചുള്ള ജഡ്‌ജുമെന്റൽ മാനസികാവസ്ഥയാണ് ഇത്. അതായത് തന്റെ പങ്കാളിക്ക് മറ്റു ബന്ധങ്ങളുണ്ട്, മനുഷ്യരോടുള്ള വിശ്വാസക്കുറവ്, ആൾകൂട്ടത്തിൽ നിൽക്കുമ്പോൾ അവരെന്നെ കുറിച്ചാണ് പറയുന്നത് എന്ന തോന്നൽ തുടങ്ങിയവ എല്ലാം ഈ രോഗത്തിന്റെ ലക്ഷങ്ങളാണ്.
ഡെല്യൂഷണൽ പെർസെപ്ഷൻ
ഇവ ഭയം കൊണ്ടുണ്ടാകുന്ന സംശയരോഗമാണ്. മറ്റാരോ എന്നെ പിന്തുടരുന്നു, എന്നെ ആക്രമിക്കാൻ വരുന്നു തുടങ്ങിയവയാണ് ഡെല്യൂഷണൽ പെർസെപ്ഷന്റെ ലക്ഷണങ്ങൾ. ഒരാൾ ഒരു പേന സമ്മാനിച്ചാൽ അത് തന്റെ രഹസ്യങ്ങൾ ശേഖരിക്കാനുള്ള പെൻകാമറയാണെന്നു സംശയിക്കുന്നതു പോലുള്ള കാര്യങ്ങളാണ് ഡെല്യൂഷണൽ പെർസെപ്ഷൻ എന്ന അവസ്ഥയിൽ കാണുക.
മുപ്പതുകളിൽ
ആൺപെൺ വ്യതിയാനമില്ലാതെ കണ്ടുവരുന്ന മനോരോഗമാണ് സംശയരോഗം. നമ്മുടെ സമൂഹത്തിൽ നൂറിൽ ഒന്നു മുതൽ മൂന്നുവരെ പേരിൽ ഈ രോഗം കാണും. മിക്കപ്പോഴും യൗവനത്തിന്റെ ആരംഭത്തിൽ കണ്ടു തുടങ്ങുന്ന രോഗം മുപ്പതുകളിലെത്തുമ്പോൾ രൂക്ഷമാകുന്നതായാണ് കാണാറ്. മദ്യപാനികളിലും മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരിലും സംശയരോഗസാധ്യത കൂടുതലാണ്.
രോഗനിർണയത്തിൽ പിഴവു പറ്റരുത്
വളരെയധികം ശ്രദ്ധ ചെലുത്തേണ്ടുന്ന രോഗാവസ്ഥയാണ് സംശയരോഗം. രോഗ നിർണ്ണയം നടത്തുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അനാവശ്യമായ അനുമാനങ്ങൾ കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കും. അതിനാൽ കൃത്യമായി ഒരു മാനസികാരോഗ്യ വിദഗ്ധരെ തന്നെ ഇതിനു വേണ്ടി സമീപിക്കേണ്ടതാണ്
റോഷാക് ടെസ്റ്റ് , തീമാറ്റിക് അപ്പർസെപ്ഷൻ ടെസ്റ്റ് എന്നിവ മുതൽ മിനസോട്ടോ മൾട്ടിഫേസിക് പേഴ്സണാലിറ്റി ഇൻവെന്ററ്റി വരെയുള്ള പരിശോധനാ മാർഗങ്ങൾ സംശയ രോഗ നിർണയത്തിന് സ്വീകരിക്കാവുന്നതാണ്.
സംശയരോഗം ഉണ്ടെന്നു മനസ്സിലായാൽ അതിലാദ്യം ചികിത്സ തേടേണ്ടത് ഒരു സൈക്യാട്രിസ്റ്റിൽ നിന്നുമാണ്. മിക്കപ്പോഴും തുടക്കത്തിൽ മരുന്നിന്റെ സഹായം രോഗിക്കു വേണ്ടിവരും . ഒപ്പം , ചികിത്സയുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കാൻ സൈക്കോളജിസ്റ്റിന്റെ സേവനം വേണ്ടിവരും ഇരുചികിത്സകരുടേയും ഒരു ടീമായ ശ്രമമായിരിക്കും രോഗപരിഹാരത്തിനുത്തമം
ഇവിടെ നൽകിയിരിക്കുന്ന സ്വയം പരിശോധനാ മാർഗരേഖയിലെ അവസ്ഥകൾ മറ്റു രോഗാവസ്ഥകളിൽ കാണാത്തതും സംശയരോഗത്തിൽ ഉറപ്പായും കാണുന്നവയുമാണ്. വിദഗ്ധചികിത്സ തേടേണ്ടതിന്റെ ആവശ്യകതയാണ് ഈ സ്വയം പരിശോധന ഉറപ്പാക്കുന്നത്.
നിങ്ങൾക്ക് സംശയരോഗമുണ്ടോ?
താഴെ പറയുന്ന ചോദ്യങ്ങൾ പരിശോധിച്ചു നോക്കു
തെളിവുകളില്ലെങ്കിലും മറ്റുള്ളവർ അപകടപ്പെടുത്താൻ എപ്പോഴും ശ്രമിക്കുന്നതായി ദൃഢമായി വിശ്വസിക്കുന്നുണ്ടോ? ബന്ധുക്കളോ സഹപ്രവർത്തകരോ ചിലപ്പോൾ അന്യരോ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ഒരു തെളിവുമില്ലാതെ ഉറച്ച് വിശ്വസിക്കുന്
തെളിവുകളുടെ അഭാവത്തിലും ജീവിതപങ്കാളി വിശ്വസ്തയല്ല എന്ന് തോന്നാറുണ്ടോ? തന്റെ പങ്കാളിക്ക് മറ്റു ബന്ധങ്ങൾ ഉണ്ടെന്നുള്ള കടുത്ത വിശ്വാസം സാധൂകരിക്കാവുന്ന തെളിവുകൾ ഇല്ല എങ്കിലും സ്ഥിരമായി അങ്ങനെ കരുതുന്നു
മേൽപറഞ്ഞ തോന്നലുകൾ തിരുത്താൻ വളരെ അടുപ്പമുള്ളവർ ശ്രമിച്ചാലും നിലപാടു മാറ്റാൻ ബുദ്ധിമുട്ട് തോന്നാറുണ്ടോ? അടുത്ത സുഹൃത്തുക്കൾ ന്യായങ്ങളോ തെളിവുകളോ നിരത്തി തെറ്റിദ്ധാരണകൾ മാറ്റാൻ ശ്രമിച്ചാലും തന്റെ വിശ്വാസം തിരുത്താൻ കഴിയാത്ത അവസ്ഥ
മറ്റുള്ളവർ മനസ്സുവായിച്ച് മനസ്സിലാക്കുന്നുവെന്നും എപ്പോഴും തന്നെക്കുറിച്ച് പരാമർശിക്കുന്നുവെന്നും വിശ്വസിക്കുന്നുന്നോ? മറ്റൊരാൾ മുഖത്തുനോക്കി ചിരിച്ചത് താൻ മനസ്സിൽ ചിന്തിച്ചതു മനസ്സിലാക്കിയാണ് ചിരിച്ചതെന്ന തോന്നൽ . മറ്റുള്ളവർ പറയുന്നത് തന്നെപ്പറ്റിമാത്രമാണെന്ന ചിന്ത
തനിക്കെതിരെ മറ്റുള്ളവർ കൂടോത്രവും മന്ത്രവാദവും ചെയ്യാറുണ്ട് എന്ന ബലമായ വിശ്വാസമുണ്ടോ? തന്റെ തകർച്ച ലക്ഷ്യമിട്ട് മറ്റു ചിലർ നിരന്തരം മന്ത്രവാദം പോലുള്ളവയുടെ സഹായം തേടുന്നു. തന്നെ അതു പ്രതികൂലമായി ബാധിക്കുന്നുവെന്നും വിശ്വസിക്കുന്നു
മേൽപറഞ്ഞ അഞ്ചു ചോദ്യങ്ങളിൽ ഒരെണ്ണത്തിനെങ്കിലും ഉത്തരം ഉണ്ട് എന്നാണെങ്കിൽ സംശയരോഗം ഉണ്ട് എന്നർത്ഥം ഉണ്ട്. എന്നതിന്റെ എണ്ണം കൂടുന്തോറും സംശയരോഗത്തിന്റെ തീവ്രതയും വ്യാപ്തിയും കൂടുന്നു. രോഗിക്കു മാത്രമല്ല, രോഗിയുടെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഈ ചോദ്യാവലി ഉപയോഗിച്ച് രോഗാവസ്ഥ നിർണയിക്കാൻ സാധിക്കുന്നതാണ്.
ഒപ്പം നിൽക്കുന്നവർക്ക് ചെയ്യാനാകുന്നത്
നിങ്ങൾക്കൊപ്പം താമസിക്കുന്ന പ്രിയപ്പെട്ടൊരാൾ സംശയരോഗത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ; പൂർണ്ണമായും അവരോടു തുറന്നു സംസാരിക്കുക. അവർക്ക് വേണ്ട വിധത്തിലുള്ള മാനസികാരോഗ്യ ചികിത്സകൾ ഉറപ്പാക്കുക. കൃത്യമായ തെറാപ്പി, മരുന്നുകൾ, വ്യായാമങ്ങൾ എന്നിവ എടുക്കുക
മാനസികാരോഗ്യ ചികിത്സ തേടുന്നത് പലരും മോശമായിട്ടാണ് കാണുന്നത്. സൈക്കാട്രി സഹായം തേടുന്നവർ ഭ്രാന്തരാണ് എന്നാണ് പലരുടെയും ധാരണ. ശാരീരിക അസ്വസ്ഥതകൾക്ക് എല്ലാവരും ഹോസ്‌പിറ്റൽ പോകാറുണ്ട്. ഒരു പനി വന്നാൽ, കയ്യോ കാലോ ഒന്ന് മുറിഞ്ഞത് എല്ലാവരും ഡോക്ക്ട്ടരുടെ അടുത്തേക്ക് ഓടും.
എന്നാൽ മാനസികാരോഗ്യ ചികിത്സയുടെ കാര്യത്തിൽ മാത്രം പൊതുബോധങ്ങൾക്കനുസരിച്ചു മാത്രമേ പകുതിയിലേറെ വ്യക്തികളും പ്രവർത്തിക്കുകയുള്ളു. മാനസികാരോഗ്യ ചികിത്സ തേടുന്നതിന് യാതൊരു വിധ തരത്തിലുള്ള മടിയും കരുതരുത്.
- Read More…..
- ഫോൺ – 2എ സ്‍മാർട്ട്ഫോണുമായി നത്തിംഗ്
- ഫേസ്ബുക്ക് തിരിച്ചെത്തി; തകരാര്‍ പരിഹരിച്ചത് ഒരു മണിക്കൂറിന് ശേഷം
- Boondi Laddu | ബൂന്ദി ലഡ്ഡു പെർഫെക്റ്റായി വീട്ടിൽ തയാറാക്കാം
- പരീക്ഷ നടത്താൻ മറന്ന് ജബൽപൂരിലെ റാണി ദുർഗാവതി യൂനിവേഴ്സിറ്റി
- രാത്രിയിൽ ഡിന്നറിനൊപ്പം തൈര് കഴിക്കാറുണ്ടോ നിങ്ങൾ? ഈ രോഗങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലുണ്ട്
പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നിസ്സാരമായി തള്ളിക്കളയാതെ ചികിത്സ നേടുക തന്നെ വേണം. അതല്ലങ്കിൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലും രോഗം വലിയ പ്രശ്നമുണ്ടാക്കും. കുടുംബ ജീവിതം, ഓഫീസിൽ, സൗഹൃദങ്ങളിൽ തുടങ്ങിയ എല്ലാത്തര മേഖലകളിലും ബാധിക്കും. സംശയരോഗം വ്യക്തിബന്ധങ്ങളെ സാരമായി ബാധിക്കും. അതിലപ്പുറം ദൈന്യദിനമുള്ള നിങ്ങളുടെ ജീവിതത്തേയും തകരാറിലാക്കും. അതിനാൽ സംശയരോഗത്തിന്റെ എന്തെങ്കിലും ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ഉറപ്പായും സൈക്കാട്രിയുടെ സഹായം തേടേണ്ടതാണ്
delusional disorder