ആവശ്യമായ ചേരുവകൾ
കടലമാവ് – 2 കപ്പ്
ബേക്കിങ് സോഡാ – കാൽ ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
വെള്ളം –ഒന്നര കപ്പ്
പഞ്ചസാര – രണ്ടര കപ്പ്
വെള്ളം – ഒന്നേകാൽ കപ്പ്
ഏലയ്ക്കായ – 3 എണ്ണം
ഏലക്കായ പൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 2 നുള്ള്
നെയ്യ് – 2 ടേബിൾസ്പൂൺ
കൽക്കണ്ടം – ആവശ്യത്തിന്
കറുത്ത മുന്തിരി – 29 എണ്ണം
ഓയിൽ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു ബൗളിലേക്കു കടലമാവ്, ഉപ്പ്, ബേക്കിങ് സോഡ, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ഒന്ന് മിക്സ് ചെയ്യുക. ഇതിലേക്ക് കുറേശ്ശേ വെള്ളം ചേർത്ത് മിക്സ് ചെയ്തു ബാറ്റർ തയാറാക്കുക. ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാക്കിയശേഷം ബാറ്റർ എടുത്തു ഹോൾ ഉള്ള തവിയിലൂടെ ബൂന്ദി വറുത്തു എടുക്കുക (മീഡിയം ഫ്ളൈമിൽ വേണം വറുത്തെടുക്കാൻ ).
ബൂന്ദി മുഴുവനായും വറത്തു എടുത്ത ശേഷം പഞ്ചസാര പാനി തയാറാക്കാം. ഒരു പാത്രത്തിലേക്ക് പഞ്ചസാരയും വെള്ളവും ചേർത്തു യോജിപ്പിക്കുക. ഇത് ചൂടാകാൻ വയ്ക്കുക ചൂടായി വരുമ്പോൾ ഏലയ്ക്കായയും മഞ്ഞൾപ്പൊടിയും ചേർത്ത് മിക്സ് ചെയ്തു പാനി ഒന്ന് തിളയ്ക്കാൻ വയ്ക്കാം.
ഈ സമയത്തു ബൂന്ദിയിൽ നിന്നും ഒരു കപ്പ് ബൂന്ദി എടുത്തു മിക്സിയുടെ പൊടിക്കുന്ന ജാറിൽ ഇട്ടു ഒന്ന് പൊടിച്ചെടുക്കുക. പൊടിച്ച ബൂന്ദിയിലേക്ക് നെയ്യ് ചേർത്ത് യോജിപ്പിക്കുക. പഞ്ചസാരപ്പാനി ഒരു നൂൽ പരിവമാകുന്നതിനു മുൻപേ എടുത്തു ബൂന്ദിയിലേക്ക് ചൂടോടെ ഒഴിക്കുക. എന്നിട്ടു ഒന്ന് യോജിപ്പിച്ചു കൊടുക്കുക.
കുറച്ചു സമയം കഴിഞ്ഞ് നെയ്യും ഏലക്കായ പൊടിയും ബൂന്ദിയിൽ ചേർത്ത് യോജിപ്പിക്കുക. ബൂന്ദി പഞ്ചസാര പാനി നന്നായി വലിച്ചെടുത്തു കഴിഞ്ഞാൽ കൽക്കണ്ടവും ചേർത്ത് മിക്സ് ചെയ്ത ശേഷം ലഡ്ഡു ഉരുട്ടി എടുക്കാം.
ഓരോ ലഡ്ഡുവിലും ഉരുട്ടുമ്പോൾ ഓരോ കറുത്ത മുന്തിരി കൂടി വെച്ച് ഉരുട്ടുക. അപ്പോൾ നമ്മുടെ ബേക്കറി സ്റ്റൈൽ ബൂന്ദി ലഡ്ഡു റെഡി.
Read more :
- ‘അമ്മാതിരി കമന്റൊന്നും വേണ്ട’: ‘മുഖാമുഖം’ പരിപാടിക്കിടെ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി
- ‘അമ്മ ഞാൻ തിരിച്ചുപോകുവാ’: സിദ്ധാർഥൻ അമ്മയ്ക്ക് അയച്ച വാട്സാപ് സന്ദേശം യാത്രാമൊഴി പോലെയായി
- പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന പള്ളിയിലെ അനിഷ്ടസംഭവങ്ങൾ; മുഖ്യമന്ത്രിയുടെ വസ്തുതാ വിരുദ്ധമായ പരാമർശം പിൻവലിക്കണമെന്ന് വിവിധ സംഘടനകൾ
- ഗസ്സയിൽ റമദാൻ മാസത്തിനു മുമ്പായി വെടിനിർത്താൻ അമേരിക്ക ശക്തമായ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ട്
- വയനാട്ടിലെ വന്യജീവി ആക്രമണം; സർക്കാറിന്റെ സത്യവാങ്മൂലം; 9 ദീർഘകാല പദ്ധതികളും 21 ഹ്രസ്വകാല പദ്ധതികളും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ