തിരുവനന്തപുരം: വിവിധ മേഖലകളില്‍ സമഗ്രസംഭാവനകള്‍ നല്കിയ വിശിഷ്ടവ്യക്തിത്വങ്ങള്ക്കുള്ള 2023-ലെ കേരള പുരസ്കാരങ്ങള്‍ സമ്മാനിച്ചു. രാജ്ഭവനില്‍നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.
സാഹിത്യമേഖലയിലെ സമഗ്രസംഭാവനയ്ക്കു പ്രമുഖ കഥാകൃത്ത് ടി.പത്മനാഭന് കേരള ജ്യോതി പുരസ്കാരം ഏറ്റുവാങ്ങി. സാമൂഹിക സേവന, സിവില്‍ സര്‍വീസ് മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള കേരളപ്രഭ പുരസ്കാരം റിട്ട. ജസ്റ്റിസ് എം.ഫാത്തിമാ ബീവിക്കായിരുന്നു. ജേതാവ് അന്തരിച്ചതിനാല്‍ ജസ്റ്റിസ് എം.ഫാത്തിമാ ബീവിയുടെ സഹോദരിയുടെ മകന് എ.അബ്ദുല്‍ഖാദര്‍ പുരസ്കാരം ഏറ്റുവാങ്ങി. മറ്റൊരു കേരളപ്രഭ പുരസ്കാരം സൂര്യ കൃഷ്ണമൂര്‍ത്തി സ്വീകരിച്ചു..
Read more :
- ഇലക്ടറൽ ബോണ്ട് കേസ്: എസ്.ബി.ഐ ക്കെതിരെ കോടതിയലക്ഷ്യ ഹരജി
- ഗസ്സയിലെ വംശഹത്യയെ പറ്റിയുള്ള ഫലസ്തീൻ ശബ്ദങ്ങളെ പാശ്ചാത്യ മാധ്യമങ്ങൾ അടിച്ചമർത്തുന്നു
- റമദാന് മുമ്പ് ഗസ്സയിൽ വെടിനിർത്തലിനായി അമേരിക്ക ശക്തമായ സമ്മർദം ചെലുത്തുന്നുണ്ടെന്ന് റിപ്പോർട്ട്
- യൂറോപ്പില്‍ തത്തപ്പനി പടർന്നു പിടിക്കുന്നു; അഞ്ച് മരണം, നിരവധി പേര് ചികിത്സയില്‍
- വ്യാപക പ്രതിഷേധം : ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കുറക്കാനുള്ള തീരുമാനം പിൻവലിച്ച് ഗതാഗത മന്ത്രി
സാമൂഹികമേഖലയിലെ സമഗ്രസംഭാവനയ്ക്ക് പുനലൂര്‍ സോമരാജന്, ആരോഗ്യമേഖലയിലെ സമഗ്രസംഭാവനയ്ക്ക് ഡോ. വി.പി.ഗംഗാധരന്, വ്യവസായ-വാണിജ്യ മേഖലയിലെ സമഗ്രസംഭാവനയ്ക്ക് രവി ഡി.സി., സിവില്‍ സര്‍വീസ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കെ.എം. ചന്ദ്രശേഖരന്, കലാമേഖലയിലെ സമഗ്രസംഭാവനയ്ക്ക് പണ്ഡിറ്റ് രമേശ് നാരായണന് എന്നിവര്‍ കേരളശ്രീ പുരസ്കാരങ്ങളും ഏറ്റുവാങ്ങി.