അബുദാബി: അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്സ്) ലിസ്റ്റ് ചെയ്തിരിക്കുന്ന മിഡിൽ ഈസ്റ്റിലെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ സേവന ദാതാവായ ബുർജീൽ ഹോൾഡിംഗ്സ് മികച്ച വളർച്ച രേഖപ്പെടുത്തി വാർഷിക സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു.
ഡിസംബർ 31ന് അവസാനിച്ച 12 മാസ കാലയളവിലെ സാമ്പത്തിക ഫലങ്ങളിൽ ഗ്രൂപ്പിന്റെ വരുമാനം 15.6% വർധിച്ച് 4.5 ബില്യൺ ദിർഹമായി. അറ്റാദായം 52.4% ഉയർന്ന് 540 മില്യൺ ദിർഹത്തിലെത്തി. വളർച്ചാ ആസ്തികളുടെ വർദ്ധനവ് വ്യക്തമാക്കി ഇബിഐടിഡിഎ 1.0 ബില്യൺ ദിർഹത്തിലെത്തി (17.7% വർദ്ധനവ്).
മികച്ച സേവനങ്ങളുടെ ഭാഗമായി ഇൻപേഷ്യന്റ്, ഔട്ട്പേഷ്യന്റ് എണ്ണം യഥാക്രമം 17.5% , 8.3% വർദ്ധിച്ചപ്പോൾ രോഗികളുടെ എണ്ണം അറുപത് ലക്ഷം കവിഞ്ഞു. ബുർജീൽ ഹോൾഡിങ്സിന്റെ പ്രധാന ആസ്തിയായ ബുർജീൽ മെഡിക്കൽ സിറ്റി മികച്ച സാമ്പത്തിക വളർച്ചയാണ് ഈ കാലാവളവിൽ കൈവരിച്ചത്.
ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ചെയർമാനുമായ ബുർജീൽ ഹോൾഡിങ്സ് വളർച്ചാ ആസ്തികൾ വർധിപ്പിച്ചും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും സങ്കീർണ പരിചരണമേഖലകളിൽ നടത്തിയ പ്രവർത്തങ്ങളാണ് വളർച്ചയ്ക്ക് അടിത്തറ പാകിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ, ദുബായിൽ ഒരു ആശുപത്രിയും അൽ ഐൻ, അൽ ദഫ്ര മേഖലകളിൽ ഡേ സർജറി സെന്ററുകളും അബുദാബിയിൽ ഒരു മെഡിക്കൽ സെന്ററും തുറക്കാനാണ് ബുർജീലിന്റെ പദ്ധതി.
സൗദി അറേബ്യയിൽ ആരംഭിച്ച ഫിസിയോതെറാബിയ പുനരധിവാസ ശൃംഖലയിലൂടെ ബുർജീൽ പ്രവർത്തനം വിപുലീകരിക്കുന്നത് തുടരുകയാണ്. നിലവിൽ എട്ടു കേന്ദ്രങ്ങളുള്ള ഫിസിയോതെറാബിയ 2025 അവസാനത്തോടെ 60 കേന്ദ്രങ്ങളാക്കാനാണ് നീക്കം. റിയാദിൽ രണ്ട് പ്രത്യേക ഡേ സർജറി സെൻ്ററുകൾ ആരംഭിക്കുന്നതും അടുത്ത രണ്ടു വർഷത്തെ സൗദി പദ്ധതികളിൽ ഉൾപ്പെടുന്നു.
Read more ….
- ഇക്കരെ കണ്ട അക്കരപ്പച്ച തിരക്കി പോകുന്നതാണ്, പത്മജ ബി.ജെ.പിയിൽ ചേർന്നത് കൊണ്ട് മെമ്പർഷിപ്പിന്റെ കാശ് കിട്ടും, വെള്ളാപ്പള്ളി നടേശന്
- പത്മജക്ക് പിന്നാലെ കെ. മുരളീധരനും ബിജെപിയിലെത്തും; സൂചന നൽകി ബിജെപി നേതാവ്; അനുകൂല സാഹചര്യമെന്നും പ്രതികരണം
- വോളിബോൾ കളിച്ച് പ്രതിഷേധിച്ച് യുഡിഎഫ്:പരിഹസിച്ച് എല്ഡിഎഫ്
- സ്വയരക്ഷയ്ക്കായി ഉപദ്രവിച്ചയാളെ തിരിച്ചാക്രമിച്ചു : യുവതിക്ക് പിഴ വിധിച്ച് മുംബൈ കോടതി
- രാഹുലിൻ്റെ ന്യായ് യാത്രയിൽ പങ്കെടുക്കാതെ കമൽനാഥ് അടക്കമുള്ള നേതാക്കൾ : ദേശീയ തലത്തിലും കോൺഗ്രസ്സിന് തലവേദന
അർബുദ രോഗ പരിചരണം, ട്രാൻസ്പ്ലാൻറ്, ഫീറ്റൽ മെഡിസിൻ, ന്യൂറോ സയൻസ്, സ്പോർട്സ് മെഡിസിൻ, റീഹാബിലിറ്റേഷൻ തുടങ്ങിയ മേഖലകളിൽ സങ്കീർണ്ണ സേവങ്ങൾ ലഭ്യമാക്കുന്നതിലുള്ള പരിഗണ തുടരുമെന്ന് ഡോ. ഷംഷീർ പറഞ്ഞു. ബുർജീൽ ഹോൾഡിങ്സിന്റെ ശ്രദ്ധേയമായ പുരോഗതിയുടെ മറ്റൊരു വർഷമാണ് 2023 നെന്നും നൂതന സാങ്കേതികവിദ്യയിലും വിദഗ്ധരായ ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിലും നിക്ഷേപം തുടരുമെന്നും ഗ്രൂപ്പ് സിഇഒ ജോൺ സുനിൽ പറഞ്ഞു.
65 ദശലക്ഷം ദിർഹം അന്തിമ ലാഭവിഹിതം വിതരണം ചെയ്യാൻ ബുർജീൽ ഹോൾഡിങ്സ് ബോർഡ് തീരുമാനിച്ചു. 2023-ലെ മുഴുവൻ വർഷത്തേക്കുള്ള മൊത്തം ലാഭവിഹിതം, ഇതിനകം അടച്ച ഇടക്കാല ലാഭവിഹിതത്തോടൊപ്പം 160 ദശലക്ഷം ദിർഹമാണ്