രാത്രിയിൽ ഉറങ്ങുന്നില്ലേ? ഈ കാര്യങ്ങൾ ചെയ്യൂ; ഉറക്കം താനേ വരുംകിടപ്പുമുറി വൃത്തിയായി സൂക്ഷിക്കണംകിടപ്പുമുറിയില് നല്ല വായുസഞ്ചാരം വേണം. കഴിയുന്നത്ര ശബ്ദരഹിതമായിരിക്കണം. മുറിയില്‍ സാധനങ്ങള്‍ വൃത്തിയായി അടുക്കിവെക്കണം. ചുരുക്കത്തില്‍ കിടപ്പുമുറി കണ്ടാല്‍തന്നെ ഉറങ്ങാന്‍ തോന്നണം!
അത്താഴം മിതമാക്കണംരാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് രണ്ടുമൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിച്ചിരിക്കണം. ചെറുചൂടുള്ള ഒരു ഗ്ലാസ് പാല് കുടിക്കാം. ഉറങ്ങുന്നതിന് 6-8 മണിക്കൂര്‍ മുന്‍പുതന്നെ കാപ്പി, ചായ തുടങ്ങിയ കഫീന്‍ അടങ്ങിയിട്ടുള്ള പാനീയങ്ങള്‍ ഒഴിവാക്കണം.
വ്യായാമം വേണംകൃത്യമായി വ്യായാമം ചെയ്യുന്നവര്‍ക്ക് രാത്രിയില്‍ നല്ല ഉറക്കം ലഭിക്കും. വ്യായാമത്തിലൂടെ ശാരീരികക്ഷമതയും മാനസികാരോഗ്യവും ബലപ്പെടുന്നതിലൂടെയാണ് സുഖനിദ്രയുണ്ടാകുന്നത്. എന്നാല്‍ ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുന്‍പ് വ്യായാമത്തില്‍ ഏര്‍പ്പെടുന്നതും നല്ലതല്ല.
മദ്യം വേണ്ടഅത്താഴത്തിനുമുന്പ് അല്പം ‘കഴിച്ചാല്‍’ നല്ല ഉറക്കം കിട്ടുമെന്ന അബദ്ധധാരണ പ്രബലമാണ്. മദ്യം ഉറക്കത്തിന് ശക്തമായപ്രേരണ നല്‍കുമെങ്കിലും ഉറക്കത്തിന്റെ തുടര്‍ച്ചയെയും ആസ്വാദ്യതയെയും മദ്യം താറുമാറാക്കും.
ശരീരസുഖം പ്രധാനംആസ്ത്മ, സി.ഒ.പി.ഡി. തുടങ്ങിയ ദീര്‍ഘകാല ശ്വാസകോശരോഗങ്ങളുള്ളവര്‍ രോഗം നിയന്ത്രിക്കണം. രാത്രിയിലെ ശ്വാസതടസ്സം ഉറക്കക്കുറവിനുള്ള ഒരു പ്രധാനകാരണമാണ്. കിടക്കാന്‍ നട്ടെല്ലിന് താങ്ങുനല്‍കുന്ന സൗകര്യപ്രദമായ കിടക്ക ഉപയോഗിക്കണം.
ഉച്ചമയക്കം ആകാം, ഉച്ചയുറക്കം വേണ്ടഉച്ചയ്ക്ക് കിടന്നുറങ്ങിയാല്‍ രാത്രിയിലെ സുഖനിദ്രനഷ്ടപ്പെടും. 10-15 മിനിറ്റ് മാത്രമാകാം. വയോജനങ്ങളുടെ ഉറക്കമില്ലായ്മയുടെ പ്രധാനകാരണങ്ങളിലൊന്ന് ഉച്ചയുറക്കമാണ്. ഉച്ചയുറക്കം ബാധിക്കുന്നത് രാത്രിയിലെ ഉറക്കത്തിന്റെ ആഴമുള്ള ഘട്ടങ്ങളെയാണ്.
ശാന്തമായി ഉറങ്ങാംസ്വസ്ഥവും ശാന്തവുമായ മനസ്സാണ് ഉറങ്ങാനായി കിടക്കവിരിക്കുന്നത്. മനസ്സിനെ സ്വസ്ഥതയുടെ സമതലങ്ങളിലെത്തിക്കാന്‍ പ്രാര്‍ഥനയും സംഗീതവും യോഗയും ധ്യാനവും ഹോബികളുമൊക്കെ ഉപകരിക്കും.