കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനാചരണത്തില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ശാക്തീകരിക്കുന്നതിനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് #PowerToBeYou എന്ന ക്യാമ്പയിനുമായി അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ്. അതിവേഗം വളരുന്ന ആര്‍ത്തവ ശുചിത്വ ബ്രാന്‍ഡായ അമൃതാഞ്ജന്‍ കോംഫിയുടെ കീഴിലാണ് പുതിയ ക്യാമ്പയിന് അവതരിപ്പിച്ചത്.
ഇന്ത്യയിലെ ആര്‍ത്തവ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന ക്യാമ്പയിന് ഓരോ സ്ത്രീക്കും ആര്‍ത്തവത്തെ അന്തസോടെയും ആത്മവിശ്വാസത്തോടെയും കൈകാര്യം ചെയ്യാന്‍ അവകാശമുണ്ടെന്ന സന്ദേശം പ്രചരിപ്പിക്കാനും ലക്ഷ്യമിടുന്നു.
വനിതാ ദിന ആഘോഷങ്ങളുടെ മുന്നോടിയായി വനിതാ പൊലീസ് ഓഫീസര്‍മാരെ പിന്തുണയ്ക്കുന്നതിന് കോംഫി പ്രത്യേക യജ്ഞം ആരംഭിച്ചിരുന്നു. ചെന്നൈയില്‍ വിജയകരമായി നടപ്പിലാക്കിയ പരീക്ഷണ പദ്ധതി ആര്‍ത്തവത്തെ കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും സ്ത്രീകള്‍ക്കിടയിലെ ആര്‍ത്തവ വേദന ലഘൂകരിക്കുന്നതിനുമായി ഇന്ത്യയിലുടനീളമുള്ള കൂടുതല്‍ നഗരങ്ങളില്‍ നടപ്പിലാക്കാനും ബ്രാന്‍ഡ് ലക്ഷ്യമിടുന്നുണ്ട്.
Read more ….
- വോളിബോൾ കളിച്ച് പ്രതിഷേധിച്ച് യുഡിഎഫ്:പരിഹസിച്ച് എല്‍ഡിഎഫ്
- മസാലബോണ്ട് കേസിൽ ഇ.ഡി അയച്ച പുതിയ സമൻസിന് സ്റ്റേ ഇല്ല : ഹൈക്കോടതി
- ‘വർക്ക് ഫ്രം ഹോമിൽ’ പത്മജ സ്വന്തമാക്കിയ നേട്ടങ്ങൾ
- തൃശൂരില്‍ ഒരു കുടുംബത്തിലെ 3 അംഗങ്ങളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
- ട്രേഡ്മാർക്ക് കേസിൽ ഗൂഗിളിനെതിരായ മേക്ക്മൈട്രിപ്പിൻ്റെ അപ്പീൽ തള്ളി സുപ്രീംകോടതി
ആര്‍ത്തവ ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്ത്രീകളെ ശാക്തീകരിക്കാനുള്ള അതിന്റെ കഴിവിനെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനും ഞങ്ങള്‍ സ്ഥിരം നിലകൊള്ളുന്നുണ്ടെന്ന് അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എസ് ശംഭു പ്രസാദ് പറഞ്ഞു.