‘വർക്ക് ഫ്രം ഹോമിൽ’ പത്മജ സ്വന്തമാക്കിയ നേട്ടങ്ങൾ

പാർട്ടി സംസ്ഥാന നേതൃത്വം തനിക്ക് അർഹമായ പരിഗണന നൽകിയില്ല എന്നാരോപിച്ച് ബിജെപിയിലേക്ക് ചേക്കേറിയിരിക്കുകയാക് കോൺഗ്രസിൻ്റെ സ്വന്തം ലീഡറുടെ മകൾ പത്മജാ വേണുഗോപാൽ. വര്‍ക്ക് ഫ്രം ഹോമിലുള്ള നേതാവിന് ഈ പരിഗണന മതിയെന്നായിരുന്നു പത്മജയുടെ കൂറുമാറ്റത്തിൽ സഹോദരനും വടകര എംപിയുമായിരുന കെ. മുരളീധരന്റെ പ്രതികരണം. പാർട്ടിയിൽ ഉണ്ടായിരുന്നപ്പോൾ പത്മജക്ക് പാർട്ടി നൽകിയ അംഗീകാരങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പത്മജയുടെ ബിജെപി പ്രവേശത്തെ പ്രതിരോധിക്കുന്നത്.

കോൺഗ്രസ് രാഷ്ട്രീയം കണ്ട ഏറ്റവും ശക്തനായ നേതാവായിരുന്ന മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരൻ്റെ മകൾ എന്ന മേൽവിലാസം മാത്രമായിട്ടാണ് പത്മജ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നു വന്നത്. ലീഡറിൻ്റെ മകൾ എന്ന നിലയിൽ വിവിഐപി പരിഗണനയാണ് പാർട്ടി പത്മജക്ക് നൽകിയത്.

ഒരു തവണ ലോക്‌സഭയിലേക്കും രണ്ടു തവണ നിയമസഭയിലേക്കും മത്സരിക്കാന്‍ പാർട്ടി പത്മജയ്ക്ക് അവസരമൊരുക്കി. ആദ്യ മത്സരം 2004ല്‍ ലോക്‌സഭയിലേക്കായിരുന്നു. ആൻ്റണി-കരുണാകരൻ  ഗ്രൂപ്പ് യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് പത്മജയുടെ സ്ഥാനാർത്ഥിത്വം ലീഡർ ഉറപ്പിക്കുന്നത്. അക്കാലത്ത് കെപിസിസി അധ്യക്ഷനായിരുന്നു മകന്‍ കെ.മുരളീധരനെ മന്ത്രിസഭയില്‍ എടുക്കണമെന്ന് കരുണാകരന്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച് അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണി മുരളീധരനെ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രിയാക്കി. പിന്നാലെനടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ  കോണ്‍ഗ്രസ് കോട്ടയായ  മുകുന്ദപുരം സീറ്റ് പത്മജയ്ക്ക് കരുണാകരൻ ഉറപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം മന്ത്രിയായ മുരളീധരന്‍ വടക്കാഞ്ചേരിയില്‍ നിന്ന് നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പിലും മത്സരിച്ചു.  ആഗ്രഹിക്കുന്നതായിരുന്നു.

16 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് എല്ലാ സീറ്റിലും തോറ്റു. ഒപ്പം നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ കുത്തക മണ്ഡലത്തിൽ  മുരളീധരനും തോറ്റു. മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയായ മഞ്ചേരിയില്‍ പോലും യുഡിഎഫ് പരാജയം രുചിച്ച. കോൺഗ്രസിൻ്റെ പൊന്നാപുരം കോട്ടയായ മുകുന്ദപുരത്ത് 117097 വോട്ടിനാണ് പത്മജ സിപിഎമ്മിന്റെ ലോനപ്പന്‍ നമ്പാടനോട് തോറ്റത്. 

മക്കള്‍ രാഷ്ട്രീയമടക്കം ഉയര്‍ത്തി എൽഡിലെ നടത്തിയ പ്രചരണം ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം കണ്ടു.. തെരഞ്ഞെടുപ്പ് ഫലം ഒടുവിൽ തത്തയാക് കരുണാകരന്‍ കോണ്‍ഗ്രസ് വിടുന്നതിലും ഡിഐസി(കെ) എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിലായിരുന്നു. എന്നാല്‍ പത്മജ കോണ്‍ഗ്രസിനൊപ്പം എന്ന നിലപാടിലായിരുന്നു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറക്കുന്നതിനു മുമ്പ് തന്നെ കരുണാകരന്‍ മകളെ കെടിഡിസി ചെയര്‍പേഴ്‌സണ്‍ അവരോധിച്ചിരുന്നത്. 2001ലാണ് പത്മജ കെടിഡിസി ചെയര്‍പേഴ്‌സണാകുന്നത്. പിന്നീട് 2016 വരെ പത്മജ മത്സര രംഗത്തുണ്ടായിരുന്നില്ല. 2016ല്‍ തൃശൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. വി.എസ്.സുനില്‍കുമാറിനോട് 6987 വോട്ടിന് പരാജയം. 2021ല്‍ വീണ്ടും തൃശൂരില്‍ മത്സരിച്ചപ്പോഴും തോല്‍വി ആവർത്തിച്ചു. 946 വോട്ടിനാണ് സിപിഐയിലെ പി.ബാലചന്ദ്രനോട് പത്മജ പരാജയം രുചിച്ചത്. 

ഈ തോൽവിക്ക് ശേഷം പത്മജ പാർട്ടി നേതാക്കൾക്കെരെ പരാതിയുമായി രംഗത്തെത്തി. പാര്‍ട്ടിക്കുള്ളില്‍ നിന്നും  ഉന്നത നേതാക്കൾ ഉൾപ്പെടെ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പത്മജയുടെ ആരോപണം. എഐസിസി വരെ പരാതി നല്‍കിയെങ്കിലും അത് കാര്യമായി പരിഗണിച്ചില്ലെന്ന പരിഭവം അവർ ഉയർത്തി. ഇത് ചൂണ്ടിക്കാട്ടിയാണ്  കോണ്‍ഗ്രസ് തന്നെ ബിജെപിയാക്കിയെന്ന് പത്മജ ആരോപിക്കുന്നതും.

സംഘടനാ തലത്തിലും പത്മജ എപ്പോഴും കോണ്‍ഗ്രസിൻ്റെ തലപ്പത്ത് തന്നെയുണ്ടായിരുന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം, കെപിസിസി സെക്രട്ടറി, ഡിസിസി പ്രസിഡന്റ് തുടങ്ങിയ പദവികൾ കോൺഗ്രസ് അവർക്ക് നൽകി. കരുണാകരന്‍ സ്മാരക നിര്‍മ്മാണം വൈകുന്നതിലും പത്മജ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. കണ്ണായ സ്ഥലത്ത് സ്ഥലം നല്‍കിയിട്ടും സ്മാരക നിര്‍മ്മാണത്തിന് നേതൃത്വം തയാറാകാത്തതില്‍ പലവട്ടം പത്മജ പാർട്ടി നേതാക്കൾക്കെതിരെ ആഞ്ഞടിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്മജയുടെ കൂടുമാറ്റം കോൺഗ്രസിന് നൽകിയിരിക്കുന്നത് വൻ തിരിച്ചടിയായിരിക്കുകയാണ്. എഐസിസി ജനറൽ സെക്രട്ടറി കെ.സിവേണുഗോപാൽ അടക്കമുള്ളവർപത്മജയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല. പത്മജയുടെ കൂടുമാറ്റം ബിജെപിയും സിപിഎമ്മും രാഷ്ട്രീയമായി ഉപയോഗിക്കും. ലീഡറുടെ മകൾ തന്നെ കോൺഗ്രസിലെത്തിയത് പ്രചരണത്തിൽ ഉയർത്തിക്കാട്ടാനാണ് ബിജെപി നീക്കം എന്നാൽ. ഏത് ഉന്നത നേതാവും ഏത് നിമിഷം വേണമെങ്കിലും ബിജെപിയാവാം എന്നത് ചൂണ്ടിക്കാട്ടിയായിരിക്കും ഇടതുമുന്നണി പത്മജയുടെ കാലം മാറ്റത്തെ ലോക്സഭാ തെരഞ്ഞടുപ്പിൽ ഉപയോഗിക്കാൻ പോകുന്നത്.