ലീഡറിന്റെ മകള്‍ പത്മജ ബി.ജെ.പിയില്‍ പോയതിനെ കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രസ്താവനകള്‍ വന്നു കഴിഞ്ഞു. എന്നാല്‍, കോണ്‍ഗ്രസ്സില്‍ കെ.കരുണാകരന്റെയും മക്കളുടെയും തേരോട്ടം നേരില്‍ കണ്ടനുഭവിച്ചവര്‍ പത്മജയുടെ മനംമാറ്റത്തെ കുറിച്ച് പറയുമ്പോള്‍ അതിന് കൂടുതല്‍ ആധികാരികതയുണ്ട്. അങ്ങനെയൊരാളാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പ്രവാസിയും ഐ.എച്ച്.എന്‍.എ-ഐ.എച്ച്.എം മീഡിയ അഡൈ്വസറുമായ തിരുവല്ലം ഭാസി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പത്മജയെയും അവരുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും വൈകാര്യകമായി എഴുതിയിരിക്കുന്നത്.
‘ പത്മജ, പടിയിറങ്ങിയതാണോ, പറഞ്ഞു വിട്ടതാണോ ?’ എന്ന തലക്കെട്ടിലാണ് ഫേസ് ബുക്ക് പോസ്റ്റ്. രാഷ്ട്രീയത്തില്‍ അവര്‍ അനുഭവിച്ച സുഖ സൗകര്യങ്ങളെക്കാള്‍ കൂടുതലും ദുഖങ്ങളും, വേദനകളും അനുഭവിച്ചിരുന്നുവെന്ന് കെ മുരളീധരന് അറിയില്ലെങ്കിലും തനിക്ക് അറിയാമായിരുന്നുവെന്നാണ് തിരുവല്ലം ഭാസി പറയുന്നത്. കണ്ണൂരിലെ KSUവിന്റെ താലൂക്ക് തല നേതാവായിരുന്ന കെ.സി വേണുഗോപാലിനെ സംസ്ഥാന പ്രസിഡണ്ടാക്കി തലസ്ഥാനത്ത് കൊണ്ടുവന്നു മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും ഉണ്ണിപ്പിച്ചും ഉറക്കിയും മകനെ പോലെ വളര്‍ത്തിയെടുത്തയാള്‍ കോണ്‍ഗ്രസ്സിന്റെ ഏറ്റവും ഉന്നത പദവിയില്‍ നില്ക്കുന്നു. പക്ഷെ, ഈ മകള്‍ ആ പാര്‍ട്ടിയില്‍ നിന്നും പടിയിറങ്ങണമെങ്കില്‍ അവര്‍ നേരിട്ട അവഗണന അത്രയേറെ ആയിരിക്കണമെന്നും ഭാസി എഴുതുന്നു. പത്മജയും ലീഡറും തെരഞ്ഞെടുപ്പുകളില്‍ തോറ്റതല്ല, സ്വന്തം ഗ്രൂപ്പുകാര്‍ തോല്‍പ്പിച്ചതാണെന്നും ഭാസി ഉറപ്പി്ചു പറയുന്നു. ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ
പത്മജ
പടിയിറങ്ങിയതാണോ
പറഞ്ഞു വിട്ടതാണോ ?
വ്യാജ ചാരക്കേസ് ക്ളൈമാക്സില് നില്ക്കുന്ന സമയത്താണ് ശ്രീ കെ കരുണാകരനുമായി അടുത്തടുക്കാന് ഇടയായത് , അതിനു നിമിത്തം കോണ്‍ഗ്രസ് അനുകൂല പത്രത്തിലെ ജോലി , ആ അടുപ്പം ഏതാണ്ട് 20 വര്‍ഷത്തിന് മുന്‍പ് വരെ എന്ന് പറഞ്ഞാല്‍ സഖാവ് പന്ന്യന്‍ രവീന്ദ്രന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് കാലം വരെ തുടര്‍ന്നിരുന്നു . പിന്നെ പ്രവാസിയായി നാട്ടില്‍ പോകുമ്പോള്‍ വല്ലപ്പോഴും ലീഡറെ കാണാന്‍ പോകുന്നതില്‍ മാത്രം ചുരുങ്ങി …
സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയുടെ മകളായിട്ടാണ് പത്മജയെ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും വളരെ വൈകാതെ തന്നെ ചാരക്കേസിനെ തുടര്‍ന്ന് ‘മുന്‍ മുഖ്യമന്ത്രിയുടെ ‘മകളായി പത്മജ മാറുന്നതും കോണ്‍ഗ്രസ്സിനുള്ളിലെ ഗ്രൂപ്പ് പോര് സര്‍വ്വ സീമകളും ലംഘിച്ചു അടരാടുന്നതും അതിലൊരു ഭാഗത്തു ലീഡറോടൊപ്പം നിശബ്ദയായും പിന്നെ നിയന്ത്രണം ഏറ്റെടുത്തു നേതാക്കളെയും അനുയായികളെയും സ്വന്തം ഗ്രൂപ്പില്‍ പിടിച്ചു നിര്‍ത്തുന്ന , ഇന്ന് സഹോദരന് മുരളി പറഞ്ഞത് പോലെ ‘ work at home ‘ ജോലിയില്‍ പൂര്‍ണ്ണ സമയം ചിലവഴിക്കുന്ന ഒരു നേതാവിനെയാണ് ഞാന്‍ കാണുന്നത് …
ഈ കാലയളവിനുള്ളില്‍ ഐ ഗ്രൂപ്പിന്റെ വാര്‍ത്തകള്‍ തലസ്ഥാനത്തെ പത്രപ്രവര്‍ത്തകര്‍ക്ക് രഹസ്യമായി നല്‍കുകയെന്ന ജോലിയും കൂടി എന്നിലേക്ക് വന്നു … മാധ്യമപ്രവര്‍ത്തകരെല്ലാം എന്റെ ഫോണ്‍ വിളിക്കുവേണ്ടി കാത്തിരുന്ന ഒരു കാലം. പലരും ബൈ ലൈന്‍ നല്‍കിയും സ്വന്തം ലേഖകനെന്നും അതൊക്കെ പ്രസിദ്ധികരിച്ചു .. ലീഡര്‍ക്കു സന്തോഷവും .
ഇതിനിടയില്‍ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ പത്മജ തീരുമാനിക്കുന്നു ,ആദ്യ ചുവടായി പ്രിയദര്‍ശിനി കോണ്‍ഗ്രസ് രൂപീകരിക്കുകയും അതിന്റെ പ്രസിഡണ്ട് ആവുകയും ചെയ്യുന്നു .ഈ വിവരം പത്രസമ്മേളനം നടത്തി അറിയിക്കുവാനുള്ള ചുമതലകൂടി ലീഡര്‍ ഏല്‍പ്പിക്കുന്നു , അടുത്ത ദിവസം തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ പത്മജയോടെപ്പം ഞാനും പത്രസമ്മേളനം നടത്തുന്നു , ചില ചോദ്യങ്ങള്‍ക്ക് എനിക്ക് മറുപടി നല്‍കേണ്ടിയും വന്നു . കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ അന്ന് വലതുകാല്‍ വച്ചിറങ്ങിയ പത്മജ ഇന്ന് അത് ഉപേക്ഷിച്ചു പോകണമെങ്കില്‍ വെറും അധികാര മോഹം മാത്രമാന്നെന്നു ഞാന്‍ കരുതുന്നില്ല.
രാഷ്ട്രീയത്തില്‍ അവര്‍ അനുഭവിച്ച സുഖ സൗകര്യങ്ങളെക്കാള്‍ കൂടുതലും ദുഖങ്ങളും ,വേദനകളും അനുഭവിച്ചിരുന്നുവെന്ന് കെ മുരളീധരന് അറിയില്ലെങ്കിലും എനിക്ക് അറിയാമായിരുന്നു .( അവര്‍ ഇണങ്ങി കഴിഞ്ഞിരുന്നതിനേക്കാള്‍ കൂടുതല്‍ പിണങ്ങിയാണ് കഴിഞ്ഞത് ) പത്മജ ഉള്ളുരുകി കരഞ്ഞൊരു ദിവസം എന്റെ മുന്നില്‍ ഇപ്പോഴും തെളിഞ്ഞു വരുന്നു , ചാലക്കുടി തെരഞ്ഞെടുപ്പിന്റെ അവസാന നാളില്‍ ഒരു അശ്ലീല മാഗസിനെ കൂട്ടുപിടിച്ചു സ്വന്തം പാര്‍ട്ടിയിലെ ഒരു വിഭാഗം അച്ചടിച്ച് വിതരണം ചെയ്ത ആഭാസത്തരങ്ങള്‍ , അന്ന് രാത്രി രാമനിലയത്തില്‍ സ്വന്തം പിതാവിന് മുന്നില്‍ ചിരിച്ചു കൊണ്ട് കരയുന്ന പത്മജയെ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.
അവര്‍ അന്ന് മരിക്കുകയോ രാഷ്ട്രീയം ഉപേക്ഷിക്കുമോ എന്നുവരെ എനിക്ക് തോന്നി … കൂടെ നിന്ന 40 MLA മാര്‍ ഒന്നടങ്കം ഓരോ ദിവസങ്ങളിലായി ഗ്രൂപ് വിട്ട് ഇറങ്ങിപോകുമ്പോള്‍ ലീഡര്‍ അനുഭവിക്കുന്നതിന്റെ ഇരട്ടി വേദന പത്മജ അനുഭവിക്കുന്നുണ്ടായിരുന്നു , മുരളി ഇടക്ക് വഴി പിരിയുമ്പോഴും, മുന്‍ ഉറപ്പിച്ച DIC – LDF ബന്ധം തകരുമ്പോഴും ലീഡറെക്കാള്‍ വേദനിച്ചിരുന്നത് പത്മജ തന്നെയായിരുന്നു. പത്മജയും ലീഡറും തെരഞ്ഞെടുപ്പുകളില്‍ തോറ്റതല്ല, സ്വന്തം ഗ്രൂപ്പുകാര്‍ തോല്‍പ്പിച്ചതാണ്. എണ്ണിയെണ്ണി പറയാന്‍ ഒത്തിരിയുണ്ട് , കണ്ണൂരിലെ KSU വിന്റെ താലൂക്ക് തല നേതാവായിരുന്ന കെസി വേണുഗോപാലിനെ സംസ്ഥാന പ്രസിഡണ്ടാക്കി തലസ്ഥാനത്ത് കൊണ്ടുവന്നു മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും ഉണ്ണിപ്പിച്ചും ഉറക്കിയും മകനെ പോലെ വളര്‍ത്തിയെടുത്തയാള്‍ കോണ്‍ഗ്രസ്സിന്റെ ഏറ്റവും ഉന്നത പദവിയില്‍ നില്ക്കുമ്പോള് ഈ മകള്‍ ആ പാര്‍ട്ടിയില്‍ നിന്നും പടിയിറങ്ങണമെങ്കില്‍ അവര്‍ നേരിട്ട അവഗണന അത്രയേറെ ആയിരിക്കണം ..
KTDC യുടെ കുറച്ചു നാളത്തെ ചെയര്മാന് എന്ന അധികാര പദവിയല്ലാതെ അവഗണന തന്നെയായിരുന്നു അവര്‍ കൂടുതലും അനുഭവിച്ചത് . ( അവര്‍ ചേര്‍ന്ന രാഷ്ട്രീയത്തോട് ശക്തമായ വിയോജിപ്പോടു കൂടിയാണ് ഇത്രയും എഴുതിയത് , കുറച്ചു കൂടി എഴുതിയത് ഉപേക്ഷിച്ചു )
Read more :
- സിദ്ധാർഥിന്റെ മരണം : അധികൃതരുടെ വീഴ്ച പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് വി.സി
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ