പത്തനംതിട്ട:ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കു സിപിഐയിലെ പോരുമൂലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ട്മായി.അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ നടപടി നേരിട്ട പാർട്ടി ജില്ലാ സെക്രട്ടറി എ.പി.ജയനു നേരത്തേ സ്ഥാനം നഷ്ടമായിരുന്നു.
ശ്രീനാദേവിയുടെ പരാതിയിലായിരുന്നു അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.പാർട്ടി എക്സിക്യൂട്ടീവ് യോഗത്തിൽ 10 അംഗങ്ങളിൽ 8 പേർ രാജി പി.രാജപ്പനെ പിന്തുണച്ച് പ്രസിഡന്റായി തിരഞ്ഞെടുത്തു.മുൻധാരണ പ്രകാരം ശ്രീനാദേവി കുഞ്ഞമ്മ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് എത്തേണ്ടതായിരുന്നെങ്കിലും പാർട്ടിയിലെ വിഭാഗീയത മൂലം അവരെ ഒഴിവാക്കിയാണു രാജിയെ നിർദേശിച്ചത്.
എപി പക്ഷമാണ് ഇപ്പോൾ ശ്രീനാദേവിയെ ഒതുക്കിയത്. എ.പി.ജയനെ സെക്രട്ടറി സ്ഥാനത്തുനിന്ന് തിരക്കിട്ടു നീക്കിയതിൽ നേതാക്കളിൽ ചിലർക്ക് അതൃപ്തിയുണ്ടായിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം കൈക്കൊണ്ട തീരുമാനം എന്ന നിലയിൽ അംഗീകരിക്കുകയാണ് ഉണ്ടായത്.
Read more ….
അതേസമയം, ജില്ലാ ട്രഷറർ സ്ഥാനത്തുനിന്ന് മുതിർന്ന നേതാവ് അടൂർ സേതു ഇന്നലെ രാജി വച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം, പി.ആർ.സ്മാരക സെക്രട്ടറി എന്നീ പദവികളും രാജിവച്ചിട്ടുണ്ട്. ബുധനാഴ്ച ചേർന്ന പാർട്ടി എക്സിക്യൂട്ടീവ് യോഗത്തിലാണു വ്യക്തിപരമായ കാരണങ്ങളാൽ രാജി വയ്ക്കുന്നതായി സേതു അറിയിച്ചത്.
പാർട്ടിയിലെ കടുത്ത വിഭാഗീയതയിൽ മനം മടുത്താണു രാജിയെന്നാണ് സൂചന. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് എ.പി.ജയനെ തരംതാഴ്ത്തിയതിൽ പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ കടുത്ത അതൃപ്തി നിലനിൽക്കുന്നതിനിടയിലാണ് രാജി പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.