പത്മജ കാണിച്ചത് പാരമ്പര്യ സ്വഭാവമാണെന്ന്എസ്.എന്‍.ഡി.പി ദനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പത്മജയ്ക്ക് കോണ്‍ഗ്രസില്‍ നിന്ന് ഒരുപാട് പരിരക്ഷ കിട്ടിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോകുന്ന പാരമ്പര്യമാണ് അവര്‍ക്ക്. ഇക്കരെകണ്ട് അക്കരപ്പച്ച തിരക്കിയാണ് പോകുന്നത്. കെ. മുരളീധരന്‍ ബന്ധം ഉപേക്ഷിക്കുമെന്ന് പറഞ്ഞത് കടന്ന കയ്യായിപ്പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു. പത്മജയെ കൊണ്ട് ബി.ജെ.പിക്ക് അംഗത്വ ഫീസ് ലഭിക്കുമെന്നല്ലാതെ മറ്റൊരു ഗുണവും ഉണ്ടാകില്ല.
കോണ്‍ഗ്രസില്‍ നിരന്തര അവഗണന നേരിട്ടു എന്ന് പരാതിപ്പെട്ടാണ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും രാഷ്ട്രീയകാര്യ സമിതി അംഗവുമായ പത്മജ കോണ്‍ഗ്രസ് വിടുന്നത്. ഒരു തവണ പാര്‍ലമെന്റിലേക്കും രണ്ട് തവണ നിയമ സഭയിലേക്കും മത്സരിച്ച പത്മജയെ അവഗണിച്ചിട്ടില്ലെന്ന് അനുനയത്തിനിറങ്ങിയ നേതാക്കള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ പരാജയപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയവര്‍ക്കെതിരെ നടപടി ഉണ്ടായില്ലെന്നാണ് പത്മജ കുറ്റപ്പെടുത്തുന്നത്. പരാതി നേതൃത്വം കീറികളഞ്ഞെന്നാണ് ഭര്‍ത്താവ് ഡോ. വേണുഗോപാലിന്റെ വാദം.
ഉപാധികള്‍ ഇല്ലാതെയാണ് ബി.ജെ.പിയിലേക്ക് പോകുന്നതെന്ന് പത്മജ അവകാശപ്പെടുന്നുണ്ടെങ്കിലും ഒഴിഞ്ഞു കിടക്കുന്ന ഗവര്‍ണര്‍ പദവി, രാജ്യസഭാ സീറ്റ് എന്നിവയിലാണ് അവരുടെ കണ്ണ്. ഫേസ്ബുക്കിലെ ബയോയില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് എന്ന ഭാഗം ഇന്നലെ തന്നെ എഡിറ്റ് ചെയ്ത് മാറ്റിയിരുന്നു. ബി.ജെ.പിയില്‍ ചേരാനുള്ള തീരുമാനം ഇന്നലെയാണ് എടുത്തതെന്നും പത്മജ പറഞ്ഞു.
Read more :
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ