വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ചർച്ചകൾ ചൂടുപിടിക്കുകയാണ്. ഇതിനിടെ അറസ്റ്റിലായവരിൽ കെഎസ്യു പ്രവർത്തകരും ഉണ്ടെന്ന രീതിയിൽ ഒരു വാർത്താ കാർഡ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
“ആയതിനാൽ ഇന്ന് വൈകിട്ട് നടത്താനിരുന്ന പന്തംകൊളുത്തി പ്രകടനം മാറ്റി വച്ചിരിക്കുന്നു…” എന്ന തലകെട്ടോടെയാണ് വാർത്ത കാർഡ് പ്രചരിക്കുന്നത്”…
എങ്ങനെയാണ് ഈ വാർത്ത കാർഡ് ഉണ്ടായത്? കെ എസ് യു ന് എന്താണ് ഈ കേസുമായുള്ള ബന്ധം ?
വാർത്തയുടെ യാഥാർഥ്യം പരിശോധിക്കാൻ പ്രസ്തുത ചാനലിന്റെ സോഷ്യൽ മീഡിയ പേജുകൾ
പരിശോധിച്ചു. എന്നാൽ ഇങ്ങനെയൊരു വാർത്ത അവർ കൊടുത്തിട്ടില്ല.
സിദ്ധാർത്ഥന്റെ മരണത്തിൽ, ’19 പേർക്ക് 3 വർഷത്തേക്ക് പഠന വിലക്ക്’ എന്നെഴുതിയ വാർത്താ കാർഡിലെ ’19 പേർക്ക് 3 വർഷത്തേക്ക് പഠന വിലക്ക്’ എന്ന ഭാഗം മാറ്റി പകരം ‘പ്രതികളിൽ കെ എസ് യു പ്രവർത്തകരും’ എന്ന് ചേർത്തത് എന്ന് വ്യക്തമാകും.
അതുപോലെതന്നെ സിദ്ധാർത്ഥന്റെ മരണത്തിൽ കെ എസ് യു പ്രവർത്തകർക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തരത്തിൽ വാർത്തകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല ന്നുള്ളതും ശ്രദ്ധേയമാണ്.
ഫെബ്രുവരി 18നാണ് പൂക്കോട് വെറ്ററിനറി കോളേജിലെ ഹോസ്റ്റലിലെ ബാത്ത്റൂമിൽ സിദ്ധാർത്ഥൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥൻ രണ്ടാം വർഷ ബി വി എസ് സി വിദ്യാർത്ഥിയായിരുന്നു.
മൂന്ന് ദിവസത്തോളം തുടർച്ചയായി സിദ്ധാർത്ഥന് പീഡനം നേരിടേണ്ടി വന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കേസിൽ ഇതുവരെ 18 പ്രതികളാണ് അറസ്റ്റിലായത്. മൂന്നു ദിവസം സിദ്ധാർത്ഥന് ഭക്ഷണമോ വെള്ളമോ പോലും ലഭിച്ചിരുന്നില്ലയെന്നതും ഞെട്ടിക്കുന്ന വിവരമാണ്. ഫെബ്രുവരി 15-ന് വീട്ടിലേക്ക് പോയ സിദ്ധാർഥനെ പകുതിവഴിയിൽ തിരിച്ചു വിളിച്ചുവരുത്തിയാണ് ആക്രമണം നടത്തിയത്.
സഹപാഠിയായ വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്നാണ് സിദ്ധാർത്ഥൻ മർദിക്കാൻ കാരണമായി പ്രതികൾ പറഞ്ഞത്. പെൺകുട്ടിയുടെ പരാതിയിൽ നിയമപടികളുമായി മുന്നോട്ടുപോയാൽ പോലീസ് കേസാവുമെന്നും ഹോസ്റ്റലിലെ അലിഖിതനിയമം അനുസരിച്ച് ഒത്തുതീർപ്പാക്കാമെന്നും ഇവർ സിദ്ധാർഥനെ ഭീഷണിപ്പെടുത്തി. എന്നാൽ സിദ്ധാർത്ഥനുമേലുള്ള പരാതി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
ലഭ്യമായ വിവരങ്ങളിൽ നിന്ന് സിദ്ധാർത്ഥന്റെ മരണത്തിൽ കെഎസ്യു പ്രവർത്തകരുമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് വ്യക്തമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം