ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബൗളിങ്ങിനെ നേരിടുന്നത് തമിഴകത്തിന്റെ ‘നടിപ്പിന്‍ നായകന്‍’ സൂര്യ; ആവേശമായി ഐഎസ്പിഎൽ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബൗളിങ്ങിനെ നേരിടുന്നത് തമിഴകത്തിന്റെ ‘നടിപ്പിന്‍ നായകന്‍’ സൂര്യ. ഇങ്ങനെയൊരു അത്യപൂര്‍വ നിമിഷത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗിന്റെ (ഐഎസ്പിഎല്‍) ഉദ്ഘാടന ദിവസമാണ് സച്ചിനൊപ്പം സൂര്യയും നേർക്കുനേരെ കളിക്കളത്തിലിറങ്ങിയത്.

   ഐഎസ്പിഎല്‍ ടീമായ ചെന്നൈ സിങ്കംസിന്റെ ഉടമയാണ് സൂര്യ. സച്ചിന്റെ പന്തിനെ അടിച്ചുപറത്തുന്ന സൂര്യയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മാസ്റ്റര്‍ ബ്ലാസ്റ്ററെ കളിക്കളത്തില്‍ കണ്ടതിലുള്ള സന്തോഷത്തിലാണ് ആരാധകര്‍.


null

   മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങുകളിലെ രസകരമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ ലോക പ്രശസ്തമായ ഇന്ത്യയുടെ ചാര്‍ട്ട് ബസ്റ്റര്‍ ഗാനം ആര്‍ ആര്‍ ആറിലെ നാട്ടു നാട്ടുവിന് ചുവടുവെച്ച അക്ഷയ് കുമാര്‍, രാം ചരണ്‍, സൂര്യ എന്നിവരുടെ വീഡിയോ വൈറലാണ്. സച്ചിനും ഇവര്‍ക്കൊപ്പം ചേര്‍ന്നിരുന്നു.

   മൂന്ന് പേരും നാട്ടുവിന് സ്റ്റെപ്പ് വെച്ചതോടെ അടുത്തു നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കറും ചുവടുറപ്പിക്കാന്‍ ഒപ്പം കൂടുകയും ചെയ്തു. നടന്‍ അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും ചടങ്ങില്‍ പങ്കെടുത്തു. ഒരോ പാട്ടിനും ചുവടുവെച്ചുകൊണ്ടായിരുന്നു താരങ്ങള്‍ വേദിയിലെത്തിയത്.

 

 

Read more : 

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ